covid-

തിരുവനന്തപുരം: സംസ്ഥാനത്ത് 24മണിക്കൂറിൽ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 2606 ആക്ടീവ് കേസുകളാണ് ഉള്ളത്. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 265 ഉം കേരളത്തിലാണ്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ.

രാജ്യത്ത് ജെഎഎൻ വൺ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ 24 മണിക്കൂറിനുള്ളിൽ 358 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അയൽ സംസ്ഥാനമായ കർണാടകയിൽ 105 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായ ശ്രമം നടത്തണമെന്നും, രോഗ ലക്ഷണങ്ങൾ കാണുന്നവരെ നിരീക്ഷിക്കാനും തീവ്രമായി രോഗം ബാധിക്കുന്നവർക്ക് യഥാസമയം വേണ്ട ചികിത്സ ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ പരിശോധന നടത്താൻ ഉന്നതതല യോ​ഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു.