
ജീവിതത്തിൽ മാതാപിതാക്കൾ നൽകുന്ന പിന്തുണ കുട്ടികളെ വളരെ വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. കുട്ടികളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാൻ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പരിമിധികളുള്ള കുട്ടികൾക്ക്. ഇപ്പോഴിതാ കാഴ്ച ശക്തിയില്ലാത്ത ഒരു കുട്ടി പിതാവ് നൽകിയ ധൈര്യത്തിൽ സൈക്കിൾ ചവിട്ടുന്നതിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യങ്ങളിൽ പിതാവിന്റെ സന്തോഷം കണ്ടുകഴിഞ്ഞാൽ ആരുടെയും കണ്ണുനിറഞ്ഞുപോകും.
പിതാവിന്റെ മാർഗനിർദേശമനുസരിച്ച് സൈക്കിൾ ചവിട്ടുന്ന കുട്ടിയെ ആണ് വീഡിയോയിൽ കാണുന്നത്. ഒറ്റനോട്ടത്തിൽ ഒരു സാധാരണ വീഡിയോ ആയി തോന്നുമെങ്കിലും ശ്രദ്ധിച്ച് നോക്കുമ്പോഴാണ് കാഴ്ച പരിമിതിയുള്ള കുട്ടിയാണെന്ന് മനസിലാകുന്നത്. സന്തോഷവാനായ പിതാവ് കുട്ടിയെ എടുത്തുയർത്തുന്നതും വീഡിയോയിൽ കാണാം.
നിലവിൽ എട്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. 36,000ത്തിലധികം ലൈക്കും ലഭിച്ചു. പിതാവിനോട് കുട്ടി നന്ദി പറയുന്നതും കാണാം. കണ്ടതിൽ വച്ച് ഏറ്റവും മനസിന് സന്തോഷം നൽകുന്ന വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.