
ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും 2024 ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് മാനവവിഭവശേഷി മന്ത്രാലയം. ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകണമെന്നാണ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ യുഎഇയിലുള്ളവർക്ക് പുതുവർഷം ആഘോഷിക്കാൻ നീണ്ട വാരാന്ത്യ അവധി ലഭിക്കും. നേരത്തെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, കഴിഞ്ഞ മാസം തന്നെ യുഎഇ 2024 വർഷത്തെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിലുള്ളവർക്ക് അടുത്ത വർഷം 13 പൊതുഅവധികളാണുള്ളത്. ജീവനക്കാർക്ക് ഒരു വർഷത്തിൽ എടുക്കാവുന്ന 30 അവധികൾക്ക് പുറമെയാണ് ഈ അവധികൾ. ഇസ്ലാമിക് കലണ്ടർ അനുസരിച്ചാണ് യുഎഇയിൽ പൊതുഅവധി വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത വർഷത്തെ പൊതുഅവധികൾ