തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക ചലനങ്ങളെ ഒരു മാസത്തിലേറെ ഇളക്കിമറിച്ച നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് കൊടിയിറക്കം. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സർക്കാർ

മന്ത്രിസഭ ഒന്നടങ്കം ജനമദ്ധ്യത്തിലേക്ക് ഇറങ്ങി പുതുചരിത്രമാണ് സൃഷ്ടിച്ചത്. ജനപങ്കാളിത്തവും ശ്രദ്ധ പിടിച്ചുപറ്റി.

നവംബർ 18ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച നവകേരള സദസ് 140 നിയമസഭാ മണ്ഡലങ്ങളും തൊട്ടറിഞ്ഞാണ് ഇന്ന് സമാപിക്കുന്നത്. ഓരോ ദിവസത്തെയും പ്രഭാത സദസിൽ സമസ്ത മേഖലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിച്ചു. ഭാവി കേരളത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട നിർദ്ദേശങ്ങളാണ് ലഭിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം. അതേ ദിവസം നാല് മണ്ഡലങ്ങളിൽ വൻ ജനസഞ്ചയത്തെ സാക്ഷിയാക്കി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഭിസംബോധന. സമാന്തരമായി ജനങ്ങളുടെ പരാതി സ്വീകരിക്കാൻ കൗണ്ടറുകൾ. അവയ്ക്ക് തീർപ്പ് കൽപ്പിക്കാൻ ഉദ്യോഗസ്ഥരുടെ കൂട്ടായ്മകൾ. ഇതായിരുന്നു യാത്രയുടെ രീതി.

നവകേരള സദസുകൊണ്ട് എന്ത് നേടിയെന്നോ എത്ര പരാതികൾ പരിഹരിച്ചെന്നോ ഉള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ഇത് വെറും പരാതി പരിഹാര വേദിയല്ല. സർക്കാരും നാടും നേരിടുന്ന പ്രശ്നങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള വേറിട്ട ഉദ്യമം. ഈ ഉദ്യമം വിജയം കണ്ടെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രിയും സർക്കാരും. ലഭിച്ച പരാതികൾക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനാകും ഇനി സർക്കാർ മുൻഗണന.

പോരാട്ടത്തിന്

ചൂടുപകർന്നു

പാർലമെന്റ് തിരഞ്ഞെടുപ്പിന് മൂന്ന്മാസം ശേഷിക്കെ ആലസ്യം വിട്ടുണരാനും യുദ്ധ സജ്ജരാവാനും എൽ.ഡി.എഫിന് മാത്രമല്ല, യു.ഡി.എഫിനും ബി.ജെ.പിക്കും വഴിയൊരുക്കി എന്നതാണ് നവകേരള സദസിന്റെ രാഷ്ട്രീയ മാനം. പ്രസ്താവനകളിലും പ്രസംഗങ്ങളിലും സമരവീര്യം ഒതുക്കിയ കോൺഗ്രസ് നേതാക്കളെ അണികൾ തിരുത്തി. നവകേരള ബസിന് നേർക്കുള്ള യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനും സംഘടിത രൂപമില്ലായിരുന്നു. കരിങ്കൊടി പ്രതിഷേധങ്ങളെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേരിട്ടിട്ടും കോൺഗ്രസ് നേതാക്കളിൽ നിന്ന് ആദ്യമൊന്നും കാര്യമായ പ്രതികരണമുണ്ടായില്ല. നവകേരളയ്ക്ക് ബദലായി യു.ഡി.എഫ് ആരംഭിച്ച കുറ്റവിചാരണ സദസിനെയും നേതാക്കൾ ഗൗരവമാക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. ഒടുവിൽ പ്രവർത്തകരുടെ അമർഷം അണപൊട്ടുന്ന സ്ഥിതി വന്നതോടെ തിരിച്ചടിക്ക് നിർദ്ദേശം നൽകാൻ അവർ നിർബന്ധിതമായി. കൊല്ലം മുതൽ അതാണ് കണ്ടത്. ബി.ജെ.പി അണികളിലും ഉണർവ് പ്രകടം. ഈ ഉണർവ് തിരഞ്ഞെടുപ്പു വരെ നിലനിറുത്താനാവും ഇനി മുന്നണികളുടെ ശ്രമം.

21​ ​വ​രെ​
5.42​ ​ല​ക്ഷം
നി​വേ​ദ​നം

ഇ​ന്ന് ​വൈ​കി​ട്ട് ​വ​ട്ടി​യൂ​ർ​ക്കാ​വ് ​നെ​ട്ട​യ​ത്താ​ണ് ​ന​വ​കേ​ര​ള​ ​സ​മാ​പ​ന​ ​യോ​ഗം.​ ​ത​ല​സ്ഥാ​ന​ ​ജി​ല്ല​യി​ൽ​ ​ആ​ദ്യ​ ​ദി​വ​സം​ ​നാ​ലു​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് 19,693​ ​നി​വേ​ദ​ന​ങ്ങ​ളാ​ണ് ​ല​ഭി​ച്ച​ത്.​ ​ഡി​സം​ബ​ർ​ 21​ ​വ​രെ​ ​ആ​കെ​ ​കി​ട്ടി​യ​ത് 5,42,960​ ​നി​വേ​ദ​ന​ങ്ങ​ൾ. കാ​നം​ ​രാ​ജേ​ന്ദ്ര​ന്റെ​ ​നി​ര്യാ​ണ​ത്തെ​ ​തു​ട​ർ​ന്ന് ​ഡി​സം​ബ​ർ​ ​ഒ​മ്പ​തി​ന് ​മാ​റ്റി​വ​ച്ച​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ലെ​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​പി​റ​വം,​ ​കു​ന്ന​ത്തു​നാ​ട്,​ ​തൃ​ക്കാ​ക്ക​ര​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ​ദ​സ് ​ജ​നു​വ​രി​ ​ഒ​ന്ന്,​ ​ര​ണ്ട് ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.​ ​പു​തു​വ​ർ​ഷ​ ​സ​ദ​സി​ൽ​ ​ര​ണ്ട് ​പു​തി​യ​ ​മ​ന്ത്രി​മാ​രു​മു​ണ്ടാ​യേ​ക്കും.​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി​യും​ ​കെ.​ബി.​ഗ​ണേ​ശ്‌​കു​മാ​റും.​ ​ഇ​വ​രെ​ ​മ​ന്ത്രി​മാ​രാ​ക്കു​ന്ന​തി​ൽ​ 24​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗം​ ​തീ​രു​മാ​ന​മെ​ടു​ക്കും.