viral-video

ന്യൂഡൽഹി: തിരക്കേറിയ ബസുകളിലും ട്രെയിനുകളിലുമുളള യാത്ര വളരെ ദുഷ്‌കരമാണ്. പലപ്പോഴും ഇങ്ങനെയുളള യാത്രകളിൽ രസകരമായ സംഭവങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധപിടിച്ചുപ്പ​റ്റിയിരിക്കുന്നത്.

ना टिकट मिला, ना सीट मिला कुछ जुगाड़ लगाया वो भी फेल कर गया। बिहार से बाहर जाना मजबूरी है 🥹😓😢 pic.twitter.com/7rPIogb5BP

— छपरा जिला 🇮🇳 (@ChapraZila) December 20, 2023

കംപാ‌ർട്ട്മെന്റിൽ സീറ്റുകളിലായും നിലത്തായും ബെർത്തുകളിലായും ഏകദേശം നൂറിൽ കൂടുതൽ യാത്രികർ തിക്കിഞെരുങ്ങിയാണ് സഞ്ചരിക്കുന്നത്. അതിനിടയിൽ ക്ഷീണിതനായ ഒരു യുവാവ് തന്റെ ബെഡ്ഷീറ്റ് ഉപയോഗിച്ച് ബെർത്തുകളിലുളള രണ്ട് കമ്പികളിലായി ഊഞ്ഞാൽ മാതൃകയിൽ കെട്ടുന്നുണ്ട്.

ചിലർ യുവാവ് ചെയ്യുന്നത് നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് യുവാവ് മുകളിലേക്ക് കയറി ഊഞ്ഞാലിൽ കിടക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തേക്ക് വീഴുന്നതും വീഡിയോയിൽ ഉണ്ട്. നിലത്തിരുന്ന് ഉറങ്ങുന്ന യാത്രക്കാരുടെ മുകളിലേക്കാണ് യുവാവ് വീഴുന്നത്. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് അനുകൂലമായും പ്രതികൂലമായും വിവിധ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.