
പുതുമുഖങ്ങളായ അജയഘോഷ്, അഞ്ജു കൃഷ്ണ, അപർണ്ണ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജെ. ആർ ജിതിൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനവും ചെയ്യുന്ന 'ആൽബീസ് ആനി' എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിൽ ആരംഭിച്ചു. ജീവനു തുല്യം സ്‌നേഹിക്കുന്ന ഭാര്യയുടെ ജീവൻ രക്ഷിക്കാൻ തന്റെ കാമുകിക്കെതിരെ പടപൊരുതുന്ന ആൽബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് പ്രമേയം.
ടെൻത്ത് മൂവീസ് ക്രിയേഷൻസിന്റെ ബാനറിൽ സവിത എം. ജിതിൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി മടവൂർ നിർവഹിക്കുന്നു. മ്യൂസിക് ആൻഡ്, സൗണ്ട് ഡിസൈൻ അംജു പുളിക്കൻ, എഡിറ്റർ മഞ്ചേഷ്, മേക്കപ്പ് ഫേതോസിയ, അഖില, അസോസിയേറ്റ് ഡയറക്ടർ ദീപു എസ് വിജയൻ, അസിസ്റ്റന്റ് ഡയറക്ടർ പത്മേഷ് പി.ആർ, സ്റ്റിൽസ് ജയമോഹൻ. പി.ആർ.ഒ എ.എസ്. ദിനേശ്.