തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറക്കടുത്തുള്ള ഒരു വീട്ടിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന്റെ സിറ്റൗട്ടിൽ സോഫ സെറ്റിക്കടിയിലാണ് പാമ്പിനെ കണ്ടത്. ടി വി കണ്ട് കൊണ്ടിരുന്ന അമ്മയും മകളുമാണ് ചീറ്റൽ ശബ്ദം കേട്ടത്.

നാഗത്തിനെ കണ്ട് അമ്മയും, മകളും നന്നേ പേടിച്ചു. ഉടൻ തന്നെ വീട്ടുകാർ എല്ലാം ഒത്തുകൂടി വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോഴാണ് വാവാ ഒരു കാര്യം ശ്രദ്ധിച്ചത് വീടിനോട് ചേർന്ന് ഒറ്റ കോമ്പോണ്ടിൽ ആണ് അമ്പലം. വീട്ടുകാർ കാണിച്ച് കൊടുത്ത സോഫ സെറ്റിയിൽ വാവാ സുരേഷ് തിരച്ചിൽ തുടങ്ങി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...