salar

റിലീസ് ദിവസം തന്നെ തീയേ​റ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പ്രഭാസ് - പൃഥ്വിരാജ് ചിത്രം സലാർ. നമ്മളെ കണ്ണിമചിമ്മിക്കാതെ വയലൻസിന്റെയും മാസിന്റെയും ആക്ഷന്റെയും ലെവലിലേക്ക് കൊണ്ടുപോയ ഗംഭീര ചിത്രം കൂടിയാണ് സലാറെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ വലിയ തിരിച്ചുവരവും കൂടിയാണ് സലാറെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇന്റർവെല്ലിന്റെ മുൻപായാണ് മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജിന്റെ വരവ്. അവിടം മുതൽ ചിത്രത്തിന്റെ അവസാനം വരെയും ഗംഭീരമായ ആക്ഷനുകളിലൂടെ തീയേറ്ററുകളിൽ കാണികളുടെ മികച്ച കൈയടി നേടുന്നതും പൃഥ്വിരാജ് തന്നെയാണെന്ന് ചിത്രങ്ങൾ കണ്ടിറങ്ങിയവർ പറയുന്നു.

പ്രഭാസ്,പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഹോംബാലെ ഫിലിംസിന്റെ "സലാർ" വിജയ് കിരഗണ്ടൂർ, കെ വി രാമ റാവു ചേർന്നാണ് സലാർ നിർമ്മിച്ചത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി സലാറിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.