gas

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.5 രൂപ കുറച്ചു. 19 കിലോഗ്രാമിന്റെ സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ വില 1806 രൂപയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ മാറ്റത്തിന് ആനുപാതികമായ കുറവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഗാർഹിക ഉപഭോക്താക്കളുടെ പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.