mayushi-bhgat

വാഷിംഗ്‌ടൺ: നാല് വർഷങ്ങൾക്ക് മുമ്പ് യു.എസിലെ ന്യൂജേഴ്‌സിയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് എഫ്.ബി.ഐ. 2019 ഏപ്രിൽ 29 മുതൽ ജേഴ്സി സിറ്റിയിലെ അപ്പാർട്ട്മെന്റിൽ നിന്ന് കാണാതായ മയൂഷി ഭഗത്തിനെ ( 29 ) പറ്റി വിവരങ്ങൾ നൽകുന്നവർക്ക് 10,000 ഡോളർ ( 8.32 ലക്ഷം ) പാരിതോഷികം പ്രഖ്യാപിച്ചു.

കാണാതായവരുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ് മയൂഷിയെ എഫ്.ബി.ഐ ഉൾപ്പെടുത്തിയിരിക്കുന്നത്. 2016ൽ സ്റ്റുഡന്റ് വിസയിൽ യു.എസിലെത്തിയ മയൂഷി ന്യൂഹാംഷെയർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു. പിന്നീട് ന്യൂജേഴ്‌സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലേക്ക് മാറി.