astrology-

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2023 ഡിസംബർ 23 - 1199 ധനു 7 ശനിയാഴ്ച. ( രാത്രി 9 മണി 18 മിനിറ്റ് 28 സെക്കന്റ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം )

അശ്വതി: പ്രതിസന്ധികളെ വക വെക്കാതിരിക്കുക, പകരം ലക്ഷ്യത്തെ എത്തിപ്പിടിക്കാനായുള്ള ശ്രമങ്ങൾക്ക് സമയം ചെലവിടുക, വളരെ കാലമായി അനുഭവിച്ചു വന്നിരുന്ന വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീനഗൃഹ വാഹന യോഗം.

ഭരണി: വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത അനുഭവപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് വിട്ടു നിൽക്കേണ്ടതായി വരും. വിദേശ ജോലികാര്‍ക്ക് മെച്ചപെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും ലഭിക്കും.

കാര്‍ത്തിക: ഉദ്യോഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്താം. മറ്റുള്ളവർക്ക് കൂടി ഗുണമുള്ള ചില പദ്ധതികൾ നടപ്പാക്കാനുള്ള ചുമതല ലഭിക്കും. കര്‍മ്മ രംഗത്ത് പുരോഗതി കൈവരിക്കും. ആത്മ വിശ്വാസം വര്‍ദ്ധിയ്ക്കും. വിവാഹ ബന്ധം വഴി നേട്ടം.

രോഹിണി: സഹോദരങ്ങളുടെ പിന്തുണ എല്ലാ മേഖലയിലും ഉണ്ടാകുന്നത് പല കാര്യങ്ങൾക്കും ആശ്വാസം തോന്നും. ശത്രുക്കള്‍ മിത്രങ്ങള്‍ ആകും. ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും.

മകയിരം: കുടുംബ ജീവിതത്തിൽ സന്തുലിതാവസ്ഥയുണ്ടാകും. വിവിധ വരുമാന സ്രോതസ്സുകളിൽ നിന്ന് ധന ലഭ്യതയുണ്ടാകും. വിദേശ വാസത്തിനുള്ള തടസം മാറും. സജ്ജന സംസര്‍ഗം കൊണ്ട്‌ നല്ല ഫലങ്ങള്‍ ലഭിക്കും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.

തിരുവാതിര: കുട്ടികൾക്ക് മാനസിക ശക്തിയും യുക്തി ബോധവും കൈവരും. ഉദ്യോഗാർഥികളുടെ അർപ്പണബോധം ഗുണ ഫലങ്ങളിലേക്ക് നയിക്കും. ബാങ്ക്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ് മേഖല, സ്വര്‍ണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം.

പുണര്‍തം: കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടുകയും നിരവധി പാരിതോഷികങ്ങൾ കൊണ്ടുവരുകയും ചെയ്യും. പുതിയ ജോലിക്കായി ശ്രമിക്കുന്നുവെങ്കിൽ അനുകൂല തീരുമാനങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്. ധനപരമായ ഇടപാടില്‍ നേട്ടം ലഭിക്കും. ഗൃഹം, വാഹനം വാങ്ങും. സന്താനതിന് ഉന്നത വിദ്യാഭ്യാസം ലഭിക്കും.

പൂയം: ബിസിനസിൽ നേട്ടമുണ്ടാകും, വാങ്ങിയ കടങ്ങൾ തിരിച്ചു നൽകാനാകും. ധനത്തിന്റെ വരവ് നല്ല ഫലം നൽകും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റം ലഭിക്കും. കുടുംബത്തിൽ മംഗല്യ ഭാഗ്യം നടക്കും.പൂര്‍വിക സ്വത്തിന്റെ അനുഭവമുണ്ടാകും.

ആയില്യം: ഔദ്യോഗിക ഉയർച്ചയ്ക്കായി സുഹൃത്തുക്കളുടെയോ അനുഭവ ജ്ഞാനമുള്ളവരുടെയോ അഭിപ്രായം തേടുന്നത് വഴി ആത്മവിശ്വാസം ലഭിക്കും. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മോഹ വിലക്ക് ഭൂമി വാങ്ങും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഉപരി പഠനത്തിന്നു സാദ്ധ്യത.

മകം: കൂടുതൽ നേട്ടങ്ങൾ ലഭിക്കാൻ വേണ്ടി പ്രസരിപ്പോടെ പ്രവർത്തിക്കേണ്ടതായി വരും. മുതിർന്ന വ്യക്തികൾക്ക് പഴയകാല സുഹൃത്തുക്കളുടെ സഹായം ലഭിക്കും. അവിചാരിത ധന ലാഭമുണ്ടാകും. പുതിയ തൊഴില്‍ ലഭിക്കും.കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം.

പൂരം: കുടുംബ ജീവിതത്തിൽ തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അവയെല്ലാം അടുത്തിരുന്നു സംസാരിക്കുന്നതിലൂടെ ഇല്ലാതാകും.മുടങ്ങി കിടന്ന ബിസിനസ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത, ലക്ഷ്യ ബോധവും നിശ്ചയ ദാർഢ്യവും ഉണ്ടാകും.

ഉത്രം: കുടുംബാംഗങ്ങളോട് കർക്കശമായി പെരുമാറുന്നത് ഒഴിവാക്കുക, ഇല്ലെങ്കിൽ ഇത് ഗൃഹത്തിലെ സമാധാനത്തെ നശിപ്പിക്കും. സ്ത്രീകള്‍ ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വേണം.

അത്തം: നിങ്ങളുടെ ദേഷ്യവും അഹങ്കാരവും നിയന്ത്രിക്കുക. കടം ചോദിച്ചെത്തുന്നവരെ നിരസിക്കുക, ഇല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തികം താറുമാറാകും. സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷമത പാലിക്കണം. ശരീര ദുരിതം ഉണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം.
ചിത്തിര: ചില കാര്യങ്ങളിൽ മാനസിക സമ്മർദ്ദം അനുഭവപ്പെടും. കുടുംബ കാര്യങ്ങളിൽ ഇത് ചില അസ്വസ്ഥതകൾ ഉണ്ടാക്കും. സ്ത്രീ വിഷയ ഇടപെടലുകൾ ഒഴിവാക്കണം. രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണം. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

ചോതി: ജോലി സ്ഥലത്ത് നല്ല ഫലം ലഭിക്കും. ആകുലതകളും അനാവശ്യ ചിന്തകളും കാരണം പ്രയാസമുണ്ടാകും. ബിസിനസ് പങ്കാളികളുടെ നീക്കങ്ങൾ സൂക്ഷിക്കേണ്ടതാണ്.സല്‍കീര്‍ത്തി, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം, മനഃശാന്തി, മാദ്ധ്യമങ്ങളില്‍ ശോഭിക്കും.

വിശാഖം: പ്രൊഫെഷണലുകൾക്ക് അനുകൂല സമയം. കുടുംബത്തിന്റെ പിന്തുണ ഏറെ സഹായിക്കും. ബിസിനസ് ചെയ്യുന്നവർക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. സന്താനത്തിന് ഉപരി പഠനം നടക്കും. ചിട്ടി, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും. പങ്കാളിയുടെ ആരോഗ്യ സ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം.

അനിഴം: ആശയവിനിമയം പല കാര്യങ്ങൾക്കും നല്ല തുടക്കമാകും. വീട്ടിൽ ആഹ്ലാദ നിമിഷങ്ങൾ ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണം. സന്താന യോഗം കാണുന്നു. കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. വിദേശ യാത്ര തരപെടും.

കേട്ട: ആത്മവിശ്വാസം എല്ലാ മേഖലയിലും ഗുണം ചെയ്യും. ജീവിത പങ്കാളിയ്ക്ക് പുതിയ ജോലിയോ ജോലിക്കയറ്റമോ ലഭിക്കുന്നത് ആശ്വാസം പകരും. കലാകായിക രംഗത്ത് അഭിവൃദ്ധിയുണ്ടകും കര്‍മ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മനഃശ്ശാന്തി തിരികെ ലഭിക്കും. വ്യവഹാരങ്ങളില്‍ വിജയം.

മൂലം: നിരീക്ഷിക്കാതെയുള്ള ഇടപാടുകൾ പണം നഷ്ടമാകുന്നതിനു കാരണമാകും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ആശയ വിനിമയ രീതിയിൽ മികവ് പുലർത്താനും ശ്രദ്ധിക്കണം. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

പൂരാടം: ഉദ്യോഗത്തിന്റെ കാര്യത്തിൽ ചില ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. കുടുംബത്തിൽ സമാധാനവും ഐക്യവും കൈവരും.
കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ പുതിയ വഴികള്‍ വന്നു ചേരും.

ഉത്രാടം: ബിസിനസുകാർക്ക് വ്യാപാരത്തിൽ നിന്ന് വലിയ ഗുണം ലഭിക്കും. കഠിനാധ്വാനം കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കും. വിദേശ ധനവും, വസ്തുക്കളും ലഭിക്കും, മന:സാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി, ഭോജനസൗഖ്യം, സല്‍കീര്‍ത്തി. പിതാവിന്റെ വാക്കുകൾക്ക് ബഹുമാനം നൽകുക.

തിരുവോണം: വിവാഹ ജീവിതത്തിൽ ചിലർ വെല്ലുവിളികൾ നേരിടും.പങ്കാളിയുടെ ആവശ്യങ്ങളെ നിരസിക്കുന്നത് ചില പുതിയ പ്രശ്നങ്ങൾക്ക് കൂടെ വഴി വെക്കും. ഭര്‍ത്താവിന്റെയും-സന്താനത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷമത വേണം. അലസത കാണിക്കരുത്.

അവിട്ടം: പണ നഷ്ടവും കട ബാദ്ധ്യതയും ഉണ്ടാവാൻ സാദ്ധ്യത. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം. അമ്മയുടെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ വേണം. കള്ളക്കേസില്‍ പ്രതിയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷമതയോടെ പെരുമാറണം. കുടുംബാംഗങ്ങളുടെ പ്രവര്‍ത്തന ശൈലികൊണ്ട് നിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാകാം.

ചതയം: ആഗ്രഹങ്ങൾ യാഥാർഥ്യമാകുവനായി കാര്യക്ഷമമായി തന്നെ സമയം വിനിയോഗിക്കണം. വിവാഹ ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകാം. അന്യോന്യമുള്ള പ്രശ്നങ്ങൾ മാറ്റിവെച്ചുകൊണ്ട് നിങ്ങൾക്ക് ഏറെ സമയം ഒരുമിച്ച് ചെലവിടാൻ കഴിയും.രോഗ നിര്‍ണ്ണയ ആവശ്യങ്ങള്‍ക്കും സന്താന ജനനത്തിനുമായി ആശുപത്രിയില്‍ പോകേണ്ടി വരും. കര്‍മ്മ രംഗത്ത് അംഗീകാരം പിടിച്ചു പറ്റും.

പൂരുരുട്ടാതി: അനാവശ്യ സംശയവും ചിന്തകളും കുടുംബ ബന്ധത്തെ നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ഔദ്യോഗിക തിരക്കുകൾ നിങ്ങളുടെ മനോനിലയെ ബാധിക്കുകയും ക്ഷിപ്ര കോപിയാക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് അഗ്‌നി സംബന്ധമായ അപകടങ്ങള്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ജല യാത്രകള്‍, പണം കടം കൊടുക്കല്‍, അപഖ്യാതി കേള്‍ക്കല്‍ എന്നിവയ്ക്ക് സാദ്ധ്യത.

ഉത്തൃട്ടാതി: ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കും. ഉടൻ ചികിത്സ തേടിയില്ലെങ്കിൽ പ്രശ്നം ഗുരുതരമാകാം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കും, അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനിക്ക് സാദ്ധ്യത, സാമ്പത്തികമായി അവസ്ഥ മോശമായിരിക്കും.

രേവതി: ജീവിത പങ്കാളികൾ നിങ്ങളുടെ സമ്മർദ്ദം കൊണ്ടോ അകാരണമായോ കലഹിക്കും. ചെലവുകൾ വർധിക്കും. ജാഗ്രതക്കുറവ് പല നഷ്ടങ്ങളും കൊണ്ടുവരാം. ധനം കടം കൊടുക്കരുത്. ദേഹ ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, ജലം, അഗ്‌നി എന്നിവയുമായിയുള്ള ബന്ധം സൂക്ഷിക്കണം, വീട്ടമ്മമാര്‍ക്ക് തന്റെതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകളുണ്ടാകും.