robert-solow

വാഷിംഗ്ടൺ: സാമ്പത്തിക വളർച്ചയിൽ സാങ്കേതികവിദ്യയുടെ സ്വാധീനം പര്യവേക്ഷണം ചെയ്തതിന് 1987ലെ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം നേടിയ റോബർട്ട് എം. സോളോ (99) അന്തരിച്ചു. യു.എസിലെ മസാച്യുസെറ്റ്സിലെ ലെക്സിംഗടണിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ അദ്ധ്യാപകനായിരുന്ന സോളോ, 1960കളുടെ തുടക്കത്തിൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിലിൽ അംഗമായിരുന്നു. സോളോയുടെ ഭാര്യ ബാർബറ ലൂയിസ് 2014ൽ അന്തരിച്ചു. ജോൺ, ആൻഡ്രൂ, കാതറിൻ എന്നിവരാണ് മക്കൾ.