earthquake

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഭൂചലനം. ഇന്നലെ പുലർച്ചെ 5.30 ഓടെയുണ്ടായ ഭൂചലനത്തിന് റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. ഭൗമോപരിതലത്തിൽ നിന്ന് 16 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.