bb

കൊച്ചി: ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കുത്തനെ കൂടുന്നു. ക്രിപ്‌റ്റോ കറൻസി എക്സ്ചേഞ്ച് പ്ളാറ്റ്ഫോമായ കോയിൻ സ്വിച്ചിന്റെ കണക്കുകളനുസരിച്ച് 1.9 കോടി വ്യക്തിഗത നിക്ഷേപ അക്കൗണ്ടുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 75 ശതമാനം പേർ 18 മുതൽ 35 വയസ് വരെ പ്രായമുള്ളവരാണ്. മൊത്തം നിക്ഷേപകരിൽ ഒൻപത് ശതമാനം വനിതകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ മൊത്തം ക്രിപ്റ്റോ നിക്ഷേപകരിൽ ബഹുഭൂരിപക്ഷവും ബാംഗ്ളൂർ, ഡെൽഹി, മുംബയ് നഗരങ്ങളിലാണ്.

നടപ്പുവർഷത്തെ ഏറ്റവും ജനപ്രിയമായ ക്രിപ്റ്റോകറൻസി ഡോജെകോയിനാണ്. ക്രിപ്റ്റോ കറൻസികളിലെ മൊത്തം നിക്ഷേപത്തിന്റെ പതിനൊന്ന് ശതമാനം ഇതിലാണ്. ബിറ്റ്കോയിനിൽ ഒൻപത് ശതമാനവും എതേറിയത്തിൽ 6.4 ശതമാനവും നിക്ഷേപമുണ്ട്.