kohli

ജൊഹന്നാസ്ബ‌ർഗ്: അടിയന്തര സാഹചര്യത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്ന സൂപ്പർ താരം വിരാട് കൊഹ്‌ലി നാട്ടിലേക്ക് മടങ്ങി. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊണ്ടാണ് കൊഹ്ലിയുടെ മടക്കം. ഒന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് താരം ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

പ്രിട്ടോറിയയിൽ പരിശീലന മത്സരത്തിനിടെ ടീം മാനേജ്മെന്റിന്റെയും ബി.സി.സി.ഐയുടെയും അനുമതി ലഭിച്ചതിന് ശേഷമാണ് കൊഹ്‌ലി നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ഇരുപത്തിയാറിനാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്.

അതേസമയം കൈവിരലിന് പരിക്കേറ്റ ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ് രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട

ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്ന കാര്യം ഉറപ്പായി. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് റുതുവിന് പരിക്കേറ്റത്.