d

നെയ്യാറ്റിൻകര : നവകേരള സദസിനായി നെയ്യാറ്റിൻകരയിലേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. നവകേരള സദസിന്റെ ഫ്ലക്സുകൾ പ്രവർത്തകർ അടിച്ചുതകർക്കുകയും ചെയ്തു.

ഇതിനിടെ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനെ യുവമോർച്ചക്കാർ മർദ്ദിച്ചു. ബൈക്കിൽ പോകുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് മർദ്ദനത്തിന് ഇരയായത്. ഇതിന് പിന്നാലെ ഡ‌ി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പിന്നാലെ നെയ്യാറ്റിൻകരയിലെ ബി.ജെ.പി ഓഫീസിന് നേരെ ഡി.വൈ.എഫ്,​.ഐ പ്രവർത്തകർ കല്ലെറിഞ്ഞു.