
മദ്ധ്യ, തെക്കൻ ഗാസയിലുടനീളം ഇസ്രയേൽ വ്യോമാക്രമണം. ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഗാസയുടെ വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന രണ്ട് ആശുപത്രികളിൽ ഇസ്രയേൽ സൈന്യം റെയ്ഡ് ചെയ്തു. നിരവധി ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ഹമാസ് തീവ്രവാദികളെ പൂർണ്ണമായും തുരത്താൻ സൈന്യം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.