
ടെൽ അവീവ്: ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ രക്ഷാ സമിതിയിൽ 13 അംഗങ്ങളുടെ പിന്തുണയോടെ പാസായി. യു.എസും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇസ്രയേൽ - ഹമാസ് സംഘർഷത്തിലെ എല്ലാ കക്ഷികളും സുരക്ഷിതവും തടസരഹിതവുമായ സഹായ വിതരണത്തിന് സാഹചര്യമൊരുക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. എന്നാൽ, അടിയന്തര വെടിനിറുത്തൽ നടപ്പാക്കണമെന്ന് പരാമർശിക്കുന്നില്ല. ഗാസയിൽ 5,70,000ത്തിലേറെ ജനങ്ങൾ പട്ടിണിയിലാണെന്നാണ് യു.എന്നിന്റെ കണക്ക്.