army

ശ്രീനഗർ: അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സേന. ജമ്മു അഖ്‌നൂറിലെ ഖോർ അതിർത്തിയിലാണ് ഭീകരർ നുഴ‌ഞ്ഞുകയറാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടലരിൽ ഒരു ഭീകരനെ വകവരുത്തിയതായും സേന അറിയിച്ചു.

വലിയ ആയുധ ശേഖരങ്ങളുമായി നാല് ഭീകര‌ർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടത്തുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നുണ്ടായ വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ഇയാളുടെ മൃതദേഹം കൂടെയുണ്ടായിരുന്നവ‌ർ വലിച്ചിഴച്ച് തിരികെ കൊണ്ടുപോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Infiltration bid foiled in IB sector of #Khour, #Akhnoor. Suspected move of four terrorists seen through own surveillance devices on the night of 22/23 Dec 23. Effective fire brought down. Terrorists seen dragging one body back across the IB.@adgpi@NorthernComd_IA

— White Knight Corps (@Whiteknight_IA) December 23, 2023

രജൗരി സെക്ടറിലെ ദേരാ കി ഗലി വനമേഖലയിൽ വ്യാഴാഴ്ച ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഭീകരരെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് ഖോർ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. ഭീകരാക്രമണത്തിൽ തീവ്രവാദികൾക്കും പരിക്കേറ്റിരുന്നു.

ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സുരൻകോട്ട് മേഖലയിലെ ദേരാ കി ഗലിയിൽ ഭീകരർ ഒളിയാക്രമണം നടത്തുകയായിരുന്നു. രജൗരി ജില്ലയിലെ കലാകോട്ടെ പ്രദേശത്ത് ബുധനാഴ്ച രാത്രി മുതൽ ഭീകര വിരുദ്ധ ഓപ്പറേഷൻ നടക്കുന്നുണ്ട്. ഇതിൽ പങ്കെടുത്ത സൈനികരുമായി പോയ ട്രക്കും ജിപ്സിയുമാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്‌ച വൈകിട്ട് 3.45ഓടെ താനമണ്ഡി പ്രദേശത്ത് എത്തിയപ്പോൾ പതിയിരുന്ന ഭീകരർ വെടിവച്ചു. തുടർന്ന് സേന ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.