astrology-

2024 വർഷ ഫലം മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക)

മേടം അന്തസ്സിന്റെയും വേഗതയുടെയും രാശിയാണ്. അതിനാൽ കുറച്ചു തലയെടുപ്പും ഈഗോയും കൂടും. വലിയ ലക്ഷ്യങ്ങളുള്ള ഇവർ എവിടെയും നേതൃത്വം ഇഷ്ടപ്പെടുന്നവരാണ്. അതിനുണ്ടാകുന്ന തടസ്സങ്ങളെയൊക്കെ തട്ടി മാറ്റി മുന്നോട്ടു പോകാൻ ഇവർക്കറിയാം. സ്വതന്ത്ര കാംക്ഷികളായ ഇക്കൂട്ടർക്ക് അവരുടെ മനസ്സാക്ഷിയാണ് വലുത്. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കാറില്ല. നേരിട്ട് തന്നെ യത്നിക്കും. ചില സമയത്ത് അമിതമായ ആത്മവിശ്വാസം പ്രകടിപ്പിക്കും എന്നത് ഇവർക്ക് പലപ്പോഴും വിനയായി തീരാറുണ്ട്. കാരണം മേടം രാശിയെ ഭരിക്കുന്നത് ധൈര്യം, അന്തസ്സ്, സാഹസം അപകടങ്ങൾ തുടങ്ങിയവയുടെ കാരകനായ ചൊവ്വയാണ്.

ജനുവരി മുതൽ ഏപ്രിൽ വരെ

ശനി അനുകൂലമായതിനാൽ സമ്മർദ്ദങ്ങളിൽ നിന്നും ഒരു മുക്തി പ്രതീക്ഷിക്കാവുന്ന കാലഘട്ടത്തിന്റെ തുടക്കമാണ് ഇത്. ഈ സമയം കഴിയുന്നതും നന്നായി പ്രയോജനപ്പെടുത്തേണ്ടതാണ്. ബിസിനസുകാർക്ക് ആവേശം പകരുന്ന നല്ല വാർത്തകൾ ശ്രവിക്കാൻ കഴിയും. ഉദ്യോഗസ്ഥർക്ക് ജോലിക്കയറ്റത്തിന് വലിയ പ്രയത്നം ചെയ്യേണ്ടി വരികയില്ല. വിദേശയാത്ര യോഗവും കാണുന്നുണ്ട്. മുടങ്ങിപ്പോയ സംരംഭങ്ങൾ ഈ കാലയളവിൽ തന്നെ വീണ്ടും തുടങ്ങിവയ്ക്കാൻ ശ്രമിക്കണം. അതിനുള്ള സഹായം ലഭ്യമാകും.

മെയ് മുതൽ ഡിസംബർ വരെ

രാജയോഗപ്രദമായ ഒരു കാലഘട്ടമാണ് നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നതു. ധനപരമായും തൊഴിൽ പരമായും ഈ കാലയളവ് വളരെ അനുകൂലമായിരിക്കും. ധനാഗമനത്തിനു പുതിയ വഴികൾ തുറന്നു കിട്ടും. പ്രയോജനപ്പെടുത്തുക. ബിസിനസുകാർ സ്വന്തം സ്ഥാപനത്തിന്റെ വളർച്ചക്കാവശ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. കൂടുതൽ ബ്രാഞ്ചുകൾ തുറക്കുകയോ പുതിയ മേഖലകളിലേക്ക് കടക്കുകയോ ചെയ്യും.

തീർപ്പാകാതെ കിടന്ന നിയമ പ്രശ്നങ്ങൾ ശ്രമിച്ചാൽ അനുകൂലമായി അവസാനിപ്പിക്കാൻ കഴിയും. ഗ്രഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. കുടുംബത്തിലെ കുട്ടികൾ കാരണം എല്ലാവരും സന്തോഷിക്കും. പ്രണയത്തിൽ സാഹസികയുണ്ടാവും. അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു കാര്യത്തിലും അമിതമായ ആത്മവിശ്വാസം പാടില്ല. ചെറിയ തോതിൽ റിക്‌സ് എടുക്കുന്നതിൽ തെറ്റില്ല. ഫെബ്രുവരി, മാർച്ചു, ജൂലൈ, ഒക്ടോബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.

ശിവറാം ബാബുകുമാർ, ആസ്ട്രോളജർ & ജെമ്മോളജിസ്റ്റ്

ഫോൺ - 9847187116