samantha-ruth-prabhu

സെക്സിനെക്കുറിച്ച് സംസാരിക്കുന്ന സാമന്തയുടെ ഒരു പഴയ വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടുന്നു. ഭക്ഷണം അല്ലെങ്കിൽ സെക്സ് ? ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് സെക്സ് എന്നായിരുന്നു സാമന്തയുടെ മറുപടി. എനിക്ക് എപ്പോൾ വേണമെങ്കിലും പട്ടിണി കിടക്കാം എന്നായിരുന്നു ഇതിനു വിശദീകരണമായി സാമന്ത പറഞ്ഞത്. 'നാം റിയലാണ്. ലൈംഗികത തിരഞ്ഞെടുക്കുന്നതിൽ എന്താണ് തെറ്റ്? എന്ന് പോസ്റ്റിനു താഴെ കമന്റുകൾ പ്രത്യക്ഷപ്പെട്ടുകയും തുടങ്ങി.

അതേസമയം ചെന്നൈ സ്റ്റോറീസ് എന്ന ഇംഗ്ളീഷ് ചിത്രമാണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അടുത്തിടെ ഹിറ്റ് ചിത്രങ്ങളൊന്നും സാമന്തയുടെ അക്കൗണ്ടിലില്ല. ത്രിതാല മൂവിംഗ് പിക്‌ചേഴ്സ് എന്ന ചലച്ചിത്ര നിർമ്മാണ സ്ഥാപനം ആരംഭിച്ച പുതിയ യാത്രയിലാണ് താരം. അടുത്തിടെ ഗ്ളാമറസ് ചിത്രങ്ങൾ പങ്കുവച്ച് സാമന്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണ് താണെന്ന് നേരത്തെ സാമന്ത അറിയിച്ചിരുന്നു. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ചികിത്സയ്ക്കായി സാമന്ത ദക്ഷിണ കൊറിയയിൽ പോകുമെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു. രോഗപ്രതിരോധ സംവിധാനം ശരീരത്തിലെ പേശികളെ ആക്രമിക്കുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്. പേശികളുടെ ബലക്കുറവും എല്ലുകൾക്ക് വേദനയുമാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയും ഇവയുടെ ലക്ഷണങ്ങളാണ്.