
ടെൽ അവീവ്: ഗാസയിൽ മാനുഷിക സഹായം നൽകണമെന്ന യു.എൻ പ്രമേയം പാസായെങ്കിലും ആക്രണമണം രൂക്ഷമായി തുടരുന്നു.
ഇസ്രായേൽ ആക്രമണത്തിൽ 48 മണിക്കൂറിനിടെ 390 പാലസ്തീനികൾ കൊല്ലപ്പെട്ടതായും 734 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കടന്നിരുന്നു.
ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം 1,140 കടന്നു. വ്യാഴാഴ്ച മുതൽ ഭാഗികമായി കമ്യൂണിക്കേഷൻ ഇന്റർനെറ്റ് സേവനങ്ങൾ ഗസ്സയിൽ പുനഃസ്ഥാപിച്ചിരുന്നു. അതിനിടെ,
ഗാസയിൽ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി.
10,000ത്തോളം കുട്ടികളുടെ ജീവന് പോലും ഭീഷണിയായേക്കുമെന്നാണ് കരുതുന്നത്.
ഗാസയ്‌ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തകർന്ന പ്രദേശത്തിനുള്ളിൽ സഹായമെത്തിക്കുന്നത് വലിയ തടസ്സങ്ങൾ നേരിടുന്നതായി യുഎൻ മേധാവി . ഇസ്രായേൽ അതിന്റെ സൈനിക ഓപ്പറേഷൻ നടത്തുന്ന രീതിയാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്നാൽ ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഗാസ പ്രമേയം യുഎൻ രക്ഷാ സമിതി വെള്ളിയാഴ്ച പാസാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷം 5,405 സഹായ ട്രക്കുകൾ - ഭക്ഷണം, വെള്ളം, മെഡിക്കൽ സപ്ലൈസ് - ഗാസയിൽ പ്രവേശിച്ചതായി ഇസ്രായേൽ പറയുന്നു.