v

ഉർവ്വശിയെ കേന്ദ്രകഥാപാത്രമാക്കി ഭർത്താവ് ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'എൽ. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് " കൊട്ടാരക്കരയിൽ ആരംഭിച്ചു. നടനും എം.എൽ.എയുമായ ഗണേഷ് കുമാറും ഉർവ്വശിയും തിരക്കഥാകൃത്ത് സജീവ് പാഴൂരും ചേർന്ന് ഭദ്രദീപം തെളിച്ചു.

സ്ത്രീപക്ഷ സിനിമയായിട്ടാണ് ' എൽ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ' ഒരുങ്ങുന്നത്.
കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ,കിഷോർ, നോബി, വി.കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം അനിൽ നായർ. ഗാനരചന അൻവർ അലി, സംഗീതം കൈലാസ് മേനോൻ.
എഡിറ്റിംഗ്‌ ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്‌ കുമാർ എടപ്പാൾ, മേക്കപ്പ് ഹസ്സൻ വണ്ടൂർ,
സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പോസ്റ്റർ ഡിസൈനിംഗ് ജയറാം രാമചന്ദ്രൻ. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവ്വശിയും, ഫോസിൽ ഹോൾഡിംഗ്സും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ എ.എസ് ദിനേശ്.