
ജാഫർ ഇടുക്കി, സിബി തോമസ്, ശ്രീകാന്ത് മുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവിശക്തി കഥ എഴുതി സംവിധാനം ചെയ്യുന്ന മാംഗോ മുറി ജനുവരി 5ന് തിയേറ്രറിൽ. അർപ്പിത് പി.ആർ,പി.എ ലാലി , അജിഷ പ്രഭാകരൻ, ടിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.തിരക്കഥ സംഭാഷണം തോമസ് സൈമൺ , വിഷ്ണു രവിശക്തി. ഛായാഗ്രഹണം സതീഷ് മനോഹർ.ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.