കോട്ടയം : ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 60ാമത് ഓർമ്മപ്പെരുന്നാളും അദ്ദേഹത്തിന്റെ പിൻഗാമികളായ പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും 27 മുതൽ ജനുവരി 3 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും.

പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 27ന് രാവിലെ 7 മണിക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത കുർബ്ബാന അർപ്പിക്കും. തുടർന്ന് പെരുന്നാൾ കൊടിയേറ്റ് നടക്കും.