
മുംബയ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബയിലെയും രത്നഗിരിയിലെയും സ്വത്തുക്കൾ ലേലം ചെയ്യും. ജനുവരി അഞ്ചിനായിരിക്കും ലേലം. ദാവൂദിന്റെ നാല് വസ്തുക്കൾ ലേലം ചെയ്യും. ഇതിൽ ഒരു ബംഗ്ലാവും രത്നഗിരിയിലെ മാമ്പഴത്തോട്ടവും ഉൾപ്പെടുന്നു. ഇതിനു മുമ്പും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്‌തുക്കൾ കേന്ദ്രസർക്കാർ ലേലം ചെയ്തിട്ടുണ്ട്. ഒരു റസ്റ്ററന്റ് 4.53 കോടിക്കാണ് ലേലം ചെയ്തു. 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ലാറ്റുകളും 3.52 കോടിയുടെ ഗസ്റ്റ്ഹൗസും ലേലം ചെയ്‌തിട്ടുണ്ട്. രത്നഗിരി ഖേദ് ജില്ലയിലെ വസ്തുക്കൾ ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.