d

ന്യൂഡൽഹി ​​​:​​​ ​​​ ​​​ ​​​എ​​​യ​​​ർ​​​ ​​​ഇ​​​ന്ത്യ​​​ ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​നി​​​ര​​​യി​​​ലെ ആദ്യ ​​​ ​​​എ​​​യ​​​ർ​​​ ​​​ബ​​​സ് ​​​എ350​-900​​​ രാജ്യതലസ്ഥാനത്ത് എത്തി. ഇ​​​ന്ത്യ​​​ൻ​​​ ​​​ആ​​​കാ​​​ശ​​​ത്തി​​​ലെ​​​ ​​​ആ​​​ദ്യ​​​ ​​​എ​​​യ​​​ർ​​​ ​​​ബ​​​സ് ​​​എ350​​​-900​ ​​​അ​​​ടു​​​ത്ത​​​ ​​​വ​​​ർ​​​ഷം​​​ ​​​ജ​​​നു​​​വ​​​രി​​​ ​​​മു​​​ത​​​ൽ​​​ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​ ​​​സെ​​​ക്ട​​​റു​​​ക​​​ളി​​​ൽ​​​ ​​​പ​​​റ​​​ക്ക​​​ൽ​​​ ​​​ന​​​ട​​​ത്തും.​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ​​​വി​​​മാ​​​ന​​​ത്തി​​​ലെ​​​ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ ​​​പ​​​രി​​​ചി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ​​​തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​ ​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ത്.
ഉ​​​യ​​​ർ​​​ന്ന​​​ ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​ ​​​ത്രി​​​ ​​​ക്ളാ​​​സ് ​​​കാ​​​ബി​​​ൻ​​​ ​​​കോ​​​ൺ​​​ഫി​​​ഗ​​​റേ​​​ഷ​​​നു​​​ള്ള​​​ ​​​എ​​​യ​​​ർ​​​ ​​​ബ​​​സ് ​​​എ350​​​-900​​​ ​​​വി​​​മാ​​​ന​​​ത്തി​​​ൽ​​​ 316​​​ ​​​സീ​​​റ്റു​​​ക​​​ളു​​​ണ്ട്.​​​ ​​​പു​​​തി​​​യ​​​ ​​​എ​​​യ​​​ർ​​​ ​​​ബ​​​സ് ​​​ ശനിയാഴ്ചയാണ് ​​​ ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തിയത്.

വിമാനത്തിൽ 28​ ​സ്വ​കാ​ര്യ​ ​ബി​സി​ന​സ് ​ക്ളാ​സ് ​സ്യൂ​ട്ട്സ്,​ 24​ ​പ്രീ​മി​യം​ ​ഇ​ക്ക​ണോ​മി​ ​ക്ളാ​സ് ​സീ​റ്റു​കൾ,​ എ​ല്ലാ​ ​സീ​റ്റു​ക​ളി​ലും​ ​ആ​ധു​നി​ക​ ​പാ​നാ​സോ​ണി​ക് ​ഇ.​എ​ക്സ്3​ ​എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് ​സി​സ്റ്റം,​ എ​ല്ലാ​ ​സീ​റ്റു​ക​ളി​ലും​ ​എ​ച്ച്.​ഡി​ ​സ്ക്രീ​നു​കൾ എന്നിവ ഉണ്ടാകും.


ടാ​​​റ്റ​​​ ​​​ഗ്രൂ​​​പ്പി​​​ന്റെ​​​ ​​​ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​യ​​​ർ​​​ ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ ​​​ആ​​​ഗോ​​​ള​​​ ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​ ​​​മു​​​ൻ​​​നി​​​ര​​​ ​​​വി​​​മാ​​​ന​​​ ​​​ക​​​മ്പ​​​നി​​​യാ​​​യി​​​ ​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യാ​​​ണ് ​​​എ​​​യ​​​ർ​​​ ​​​ബ​​​സ് ​​​എ350​-900​​​ ​​​സ​​​ർ​​​വീ​​​സ് ​​​തു​​​ട​​​ങ്ങു​​​ന്ന​​​ത്.​​​ ​​​അ​​​ടു​​​ത്ത​​​ ​​​ഘ​​​ട്ട​​​ത്തി​​​ൽ​​​ ​​​ദീ​​​ർ​​​ഘ​​​ ​​​ദൂ​​​ര​​​ ​​​സെ​​​ക്ട​​​റു​​​ക​​​ളി​​​ൽ​​​ ​​​സേ​​​വ​​​നം​​​ ​​​ആ​​​രം​​​ഭി​​​ക്കും.​​​ ​​​വാ​​​ണി​​​ജ്യ​​​ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ന്റെ​​​ ​​​ഷെ​​​ഡ്യൂ​​​ൾ​​​ ​​​അ​​​ടു​​​ത്ത​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​​ ​​​പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് ​​​ക​​​മ്പ​​​നി​​​ ​​​പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ​​​ ​​​അ​​​റി​​​യി​​​ച്ചു.


എ​​​യ​​​ർ​​​ലൈ​​​നി​​​ന്റെ​​​ ​​​ഗ്രൗ​​​ണ്ട് ​​​സ്റ്റാ​​​ഫി​​​നും​​​ ​​​എ​​​യ​​​ർ​​​ ​​​ഇ​​​ന്ത്യ​​​ ​​​എ​​​ക്‌​​​സ്‌​​​പ്ര​​​സ് ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​മു​​​ള്ള​​​ ​​​യൂ​​​ണി​​​ഫോ​​​മു​​​ക​​​ൾ​​​ ​​​അ​​​ടു​​​ത്ത​​​ ​​​ദി​​​വ​​​സം​​​ ​​​നി​​​ശ്ച​​​യി​​​ക്കും. പു​​​തി​​​യ​​​ ​​​ഇ​​​രു​​​പ​​​ത് ​​​എ​​​യ​​​ർ​​​ ​​​ബ​​​സ് ​​​എ500​-900​​​ ​​​വാ​​​ങ്ങാ​​​നാ​​​ണ് ​​​എ​​​യ​​​ർ​​​ ​​​ഇ​​​ന്ത്യ​​​ ​​​ക​​​രാ​​​ർ​​​ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.​​​ ​​​അ​​​ടു​​​ത്ത​​​ ​​​മാ​​​ർ​​​ച്ചി​​​ന് ​​​മു​​​ൻ​​​പ് ​​​അ​​​ഞ്ച് ​​​എ​​​യ​​​ർ​​​ ​​​ബ​​​സ് ​​​എ500​​​-900​ ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും.