bla

തിരുവനന്തപുരം: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബയ് സിറ്റി എഫ്,സിയെ നേരിടും. രാത്രി 8 മുതൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്റ്റേഴ്സ് രണ്ടാമതും മുംബയ് മൂന്നാമതുമാണ് പോയിന്റ് ടേബിളിൽ.

ഇന്ന് സ്റ്റേഡിയം പരിസരത്ത് പൊതു പാർക്കിംഗ് ഉണ്ടായിരിക്കില്ല. മത്സരം കാണാൻ എത്തുന്നവർ മറ്റ് പാർക്കിംഗ് സൗകര്യങ്ങൾ കണ്ടെത്താനോ പൊതുഗതാഗതം ഉപയോഗിക്കാനോ ശ്രമിക്കണമെന്ന് ക്ലബ് അധികൃതർ അറിയിച്ചു.

ടീമിലുണ്ട്, കളിക്കളത്തിലില്ല

ഇഷാൻ അവധിയെടുത്തു

മുംബയ്: ദക്ഷിണഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഇഷാൻ കിഷൻ പിന്മാറിയത് സമ്മർദ്ദം അകറ്റി മാനസീകാരോഗ്യം വീണ്ടെടുക്കാനെന്ന് റിപ്പോർട്ട്. ഈ വർഷം ലോകകപ്പിലുൾപ്പെടെ ഇന്ത്യ കളിച്ച പ്രധാന ടൂർണമെന്റുകളിലെല്ലാം ഇഷാൻകിഷൻ ടീമിലുണ്ടായിരുന്നു. എന്നാൽ അവസാന ഇലവനിൽ പലപ്പോഴും താരത്തിന് ഇടം നേടാനായില്ല. ലോകകപ്പിൽ കളിച്ചത് ശുഭ്‌മാന് ഡെംഗു ബാധിച്ച സമയത്ത് രണ്ട് കളികളിൽ മാത്രമാണ്. തുടർച്ചയായ യാത്രകളും വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്നും ക്രിക്കറ്റിൽ നിന്ന്ചെറിയ അവധി വേണമെന്നും ഇഷാൻ ടീം മാനേജ്മെന്റിനെ അറിയിച്ചതിനെത്തുടർന്ന് ബി.സി.സി.ഐ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ല ടീമിൽ നിന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു.