mg

കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ബി.ടെക് ഫുഡ് പ്രോസസ്സിംഗ്, എം.എസ്.സി ഫുഡ് സയൻസ് ആന്റ് ക്വാളിറ്റി കൺട്രോൾ, എം.എസ്.സി ഫുഡ് ആന്റ് ന്യൂട്രീഷൻ എന്നിവയിൽ എതെങ്കിലും ആണ് അടിസ്ഥാന യോഗ്യത. പ്രതിമാസ വേതനം 25000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും).
ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് കെമിസ്ട്രിയിലോ ലൈഫ് സയൻസിലോ ബി.എസ്.സി ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസ വേതനം 15000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും).
താൽപര്യമുള്ളവർ അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി ആറിനകം ada5@mgu.ac.in എന്ന ഇമെയിലിലോ രജിസ്ടാർ, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം 686560 എന്ന വിലാസത്തിൽ തപാലിലോ അയക്കണം.