
ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് മാളവിക മോഹനൻ. രജനികാന്ത് ചിത്രം പേട്ട, വിജയ് ചിത്രം മാസ്റ്റർ എന്നീവയിലും താരം ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്‌ളൗഡ്‌സ്' എന്ന ചിത്രത്തിലൂടെ മാളവിക ബോളിവുഡിലേക്കും കാലെടുത്തുവച്ചു.
ഇതുകൂടാതെ വേറിട്ട ഫോട്ടോ ഷൂട്ടിലൂടെയും താരം വളരെ ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള മാളവിക മോഹനന്റെ ചിത്രങ്ങൾ എപ്പോളും വൈറലാണ്. ചിത്രങ്ങൾ അപ്പ്ലോഡ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് മാളവികയുടെ അക്കൗണ്ടിലേക്ക് ആരാധകർ ഇരച്ചെത്തുന്നത്.
ഇപ്പോഴിതാ മാളവികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് വെെറലാകുന്നത്. അതീവ ഗ്ളാമറസായ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റു ലെെക്കും താരത്തിന് ലഭിക്കുന്നുണ്ട്.
മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദർ, ആസിഫ് അലിയുടെ നായികയായി നിർണായകം എന്നീ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. മാത്യു തോമസിനൊപ്പം പ്രധാന വേഷത്തിൽ എത്തിയ ക്രിസ്റ്റി എന്ന ചിത്രമാണ് അവസാനമായി മാളവികയുടെതായി മലയാളത്തിൽ പുറത്തിങ്ങിയത്.