christmas

തിരുവല്ല: പാട്ടും പാർട്ടിയുമൊക്കെയായി മഞ്ഞുപെയ്യുന്ന കുളിരിൽ ക്രിസ്‌മസ്, പുതുവർഷം ആഘോഷിക്കാം കെ.എസ്.ആർ.ടി.സിയോടൊപ്പം. കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്ന കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ആണ് യാത്രക്കാർ ഇഷ്ടപ്പെടുന്ന മലക്കപ്പാറ, മൂന്നാർ, പൊന്മുടി, തെന്മല, ഗവി, വയനാട് എന്നീ ജനപ്രിയ പാക്കേജുകളൊരുക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ യൂണിറ്റുകൾ ക്രിസ്മസ്, ന്യൂ ഇയർ ഒഴിവു ദിവസങ്ങൾ ആഘോഷിക്കാൻ 23 മുതൽ സജ്ജമായി.


തിരുവല്ലയിൽ നിന്ന് 25ന് മൂന്നാർ, വാഗമൺ, 30ന് മൂന്നാർ, 31ന് മലക്കപ്പാറ.
പത്തനംതിട്ടയിൽ നിന്ന് 23ന് ചതുരംഗപ്പാറ, 24ന് മലങ്കര ഡാം, നാടുകാണി, ചെറുതോണി ഡാം, കാൽവരി മൗണ്ട്, വാഗമൺ, 25ന് ഗവി, 26ന് വാഗമൺ, 27ന് ഗവി, 28ന് വയനാട്, 31ന് രാമക്കൽമേട്, കാൽവരി മൗണ്ട്, 31ന് ഗവി.

തിരുവൈരാണികുളം നടതുറപ്പ് മഹോത്സവം
തിരുവല്ലയിൽ നിന്ന് 28, 29, 30, 31, ജനുവരി 03, 06
പത്തനംതിട്ടയിൽ നിന്ന് 29, 31, ജനുവരി 02, 04
അടൂരിൽ നിന്ന് 29, 31 ജനുവരി 04
പന്തളത്ത് നിന്ന് 28, 30 ജനുവരി 03, 05

ശിവഗിരി തീർത്ഥാടനം
91 -ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു 29 മുതൽ പത്തനംതിട്ട ഡിപ്പോയിൽ നിന്നും ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം, ചെങ്കൽ, ആഴിമല തുടങ്ങിയ പുണ്യസ്ഥലങ്ങൾ ഉൾപെടുത്തി തീർത്ഥാടനയാത്ര നടത്തും.
ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും തിരുവല്ല: 9744348037, 9074035832. അടൂർ: 9447302611, 9846752870, പത്തനംതിട്ട: 9495752710, 7907467574. പന്തളം: 9400689090, റാന്നി: 9446670952, ജില്ലാ കോർഡിനേറ്റർ: 9744348037.