drumsticks

ആലപ്പുഴ: തമിഴ്നാട്ടിലെ കൃഷി പ്രളയത്തിലാണ്ടതോടെ കേരളത്തിൽ ഒരാഴ്ചയ്ക്കിടെ പച്ചക്കറി വില വർദ്ധിച്ചത് കിലോഗ്രാമിന് രണ്ട് മുതൽ 100 രൂപ വരെ. കൂട്ടത്തിൽ മുരിങ്ങയ്ക്കയ്ക്കാണ് വില കൂടുതൽ, കിലോയ്ക്ക് 160 രൂപ. കഴിഞ്ഞയാഴ്ച ഇത് 90 ആയിരുന്നു. കഴിഞ്ഞയാഴ്ച 40 രൂപയായിരുന്ന പച്ചമുളകിന്റെ വില 66ആയി.ഇഞ്ചിയ്ക്ക് മാത്രമാണ് വില ഇടിഞ്ഞത്. കഴിഞ്ഞമാസം 240 രൂപവരെ വിലയുണ്ടായിരുന്ന ഇഞ്ചി വില 120 ആയി. വയനാട്ടിൽ നിന്ന് ഇഞ്ചിവരവ് കൂടിയതാണ് വില കുറയാൻ കാരണം.

ഉത്സവ-വിവാഹ സീസണിൽ പച്ചക്കറിവരവ് പകുതിയിൽ താഴെയായതോടെയാണ് പല സാധനങ്ങളുടെയും വില ഇരട്ടിയിലധികമായത്.ആലപ്പുഴയിലെ മാർക്കറ്റുകളിൽ 100 ലോഡിലധികം പച്ചക്കറിയാണ് ദിവസവും എത്തിയിരുന്നത്. ഇന്നലെ ഇത് 20 ആയി കുറഞ്ഞു. മൊത്ത വ്യാപാരികൾ കഴിഞ്ഞയാഴ്ച സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങളിൽ മുക്കാൽ ഭാഗവും തീർന്നു.

പച്ചക്കറി വില (പൊതുമാർക്കറ്റ്, ഹോർട്ടികോർപ്പ് എന്ന ക്രമത്തിൽ, ബ്രാക്കറ്റിൽ കഴിഞ്ഞ ആഴ്ചയിലെ വില)

സവാള- 40................55 (30..........40)

കിഴങ്ങ്- 40................40 (35..........38)

പാവയ്ക്ക- 60................74 (50..........48)

പയർ- 62...................66 (44..........46)

കാരറ്റ്-44.....................52 (45..........46)

തക്കാളി- 42................48 (35..........42)

മുരിങ്ങയ്ക്ക- 160............196 (90..........100)

പച്ചമുളക്-66................58 (40..........50)

ഇഞ്ചി- 120...................120 (200..........160)

മത്തൻ- 26...................22 (20..........22)

വെള്ളരി- 30.................32 (25..........28)

പടവലം- 38...................38 (30..........28)

കത്രിക്ക- 50.................46 (30..........36)

ചേന- 60......................60 (50..........55)

ബീറ്റ് റൂട്ട്- 54................45 (40..........43)

പച്ചക്ക- 38....................40 (25..........28)

കൂർക്ക- 60...................50 (50..........40)

തമിഴ്‌നാട്ടിലെ പ്രളയം പച്ചക്കറി വരവിനെ നന്നായി ബാധിച്ചിട്ടുണ്ട്. ഓർഡർ ചെയ്യുന്ന പല സാധനങ്ങളും തമിഴ്‌നാട് മാർക്കറ്റിലില്ലാത്ത സ്ഥിതിയാണ്. വില ഇനിയും കൂടാനാണ് സാദ്ധ്യത'

- സെയ്ദ് ഷാജി, പച്ചക്കറി മൊത്ത വ്യാപാരി, ആലപ്പുഴ