korean-skin

ഈ കാലഘട്ടത്തിൽ നിരവധി പേരാണ് കൊറിയൻ ചർമ്മം ആഗ്രഹിക്കുന്നത്. കൊറിയൻ സിരീസുകളും സിനിമകളും കണ്ട് അതിലെ നായികാ നായകൻന്മാരെപോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനാണ് പലരുടെയും താൽപര്യം. ഇതിനായി ഗൂഗിളിലും മറ്റും തെരഞ്ഞ് പല കെമിക്കൽ ക്രീമുകളും ഉപയോഗിക്കുന്നു.

എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് നൽകുന്നതെന്ന് മനസിലാക്കുക. കൊറിയക്കാരെ പോലെ തിളങ്ങുന്ന ഗ്ലാസ് സ്കിൻ സ്വന്തമാക്കാൻ വീട്ടിലെ അടുക്കളയിലുള്ള ചില സാധനങ്ങൾ മാത്രം മതി. പാർശ്വഫലങ്ങളോ അധിക പണചെലവോ ഇല്ലാതെ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഫേസ്പാക്ക് നോക്കാം.

ആവശ്യമായ സാധനങ്ങൾ

1, അരിപ്പൊടി

2, തേൻ

3, തെെര്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ നിങ്ങളുടെ മുഖത്തിന് ആവശ്യമായ അളവിൽ അരിപ്പൊടി എടുക്കുക. അതിലേയ്ക്ക് കുറച്ച് തേനും തെെരും ചേർത്ത് നല്ല പോലെ യോജിപ്പിക്കണം. ശേഷം ആ മിശ്രിതം നല്ലപോലെ മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിട്ടിന് ശേഷം കഴുകി കളയാം. ഇത് ദിവസവും ചെയ്യുന്നത് വളരെ നല്ലതാണ്.