
വാസ്തുശാസ്ത്രത്തിൽ വളരെ പ്രാധാന്യം ഉള്ള ദിശയാണ് കന്നിമൂല. എന്താണ് കന്നിമൂല, കന്നിമൂലയിൽ എന്തൊക്കെയാവാം അല്ലെങ്കിൽ കന്നിമൂലയിൽ എന്തൊക്കെ പാടില്ല എന്നതിൽ പലർക്കും ആശങ്കയുണ്ട്. പ്ലോട്ടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ വരുന്ന ഭാഗത്തെയാണ് കന്നിമൂല എന്നു പറയുന്നത്. ഗൃഹത്തിനെ ഒരു സമചതുരമോ ദീർഘചതുരമോ ആയിട്ട് എടുത്താൽ അതിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ വരുന്ന മുറി എന്നുള്ളതാണ് കന്നിമൂല എന്നുള്ളതുകൊണ്ട് മനസ്സിലാക്കേണ്ടത്.
വാസ്‌തു ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ കന്നിമൂലയ്ക്കും വളരെയധികം പ്രാധാന്യം നൽകുന്നു. അതിനാൽ തന്നെ കന്നിമൂലയിൽ എന്തൊക്കെയാകാം എന്നുള്ളതിൽ ഇത്തരക്കാർ വളരെ ശ്രദ്ധനൽകുന്നു. വീട്ടിൽ ചെടികളും മറ്റും നട്ടുവളർത്താൻ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികളല്ലേ. ഏതൊക്കെ ചെടികൾ കന്നിമൂലയിൽ നടാം എന്നുള്ളത് വാസ്‌തുശാസ്‌ത്രത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്.
പുളിമരം ഒരിക്കലും കന്നിമൂലയിൽ നടാൻ പാടില്ല. കന്നിമൂലയിൽ എന്നല്ല, വീടിന്റെ ഒരു വശത്തും പുളിമരം നടുന്നത് ഉത്തമമല്ല. വീട്ടിൽ നിന്ന് മാറി പറമ്പിൽ മാത്രമേ പുളിമരം നടാൻ പാടുള്ളൂ. പുളിമരത്തിന്റെ വേരുകൾ ചുറ്റിനും പരന്ന് വീടിന് കേടുപാടുകൾ വരുത്തുമെന്നതാണ് ഇതിന്റെ പ്രധാന കാരണം. അതുപോലെതന്നെ കന്നിമൂലയിൽ നടാൻ പാടില്ലാത്ത ചെടികളില്ല. ചെത്തി, തുളസി, മുക്കൂറ്റി, കറുക, മഞ്ഞൾ എന്നിവ കന്നിമൂലയിൽ നട്ടാൽ വളരെ ഉത്തമവുമാണ്.