astro-

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2023 ഡിസംബർ 25 - 1199 ധനു 9 തിങ്കളാഴ്ച. ക്രിസ്തുമസ് ദിനം. ( രാത്രി 9 മണി 38 മിനിറ്റ് 36 സെക്കന്റ് വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം )

അശ്വതി: വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം, ഔഷധം ഉപയോഗം കുറയ്ക്കാൻ സാധിക്കും, യാത്രാമൂലം നേട്ടം.

ഭരണി: ധനചെലവ്, ദൂരയാത്രാക്ലേശം. എല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.

കാര്‍ത്തിക: പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം ലഭിക്കും, ഉദ്യോഗ സ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. തെറ്റിദ്ധാരണകൾ ഒഴിവാകും.

രോഹിണി: പ്രശസ്തിയും വിജയവും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. സാമ്പത്തിക നഷ്ടം നികത്താൻ സുഹൃത്തുക്കൾ സഹായിക്കും, ആരോഗ്യപരമായി നല്ല സമയം.

മകയിരം: മേലുദ്യോഗസ്ഥര്‍ സഹായിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കിട്ടും, വിശ്വസ്തര്‍ അവശ്യ സമയത്ത് ഉപകരിക്കും.

തിരുവാതിര: രോഗാവസ്ഥ, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, ബന്ധുക്കള്‍ക്ക് രോഗാരിഷ്ടത, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്.

ഉത്രാടം: പ്രണയം മൂലം കഷ്ടപ്പാടുകള്‍. സ്ത്രീകള്‍ കാരണം ജീവിതത്തില്‍ വിഷമതകള്‍, യാത്രയില്‍ ബുദ്ധിമുട്ടുകളും ധനനഷ്ടവും, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും.

പുണര്‍തം: ആപത്തുകളില്‍ നിന്നും രക്ഷ, ശത്രുക്കള്‍ മിത്രങ്ങള്‍ ആകും, അത്യാവശ്യ കാര്യങ്ങള്‍ക്കായി പണം ലഭിക്കും, തൊഴില്‍പരമായി ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ കുറയും.

പൂയം: തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, ദാമ്പത്യ സുഖം, ഗൃഹത്തിന് മോടി പിടിപ്പിക്കും. തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു സഹായം ലഭിക്കും.

ആയില്യം: വിദ്യാവിജയം, ആഗ്രഹങ്ങള്‍ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും. കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ഗുണകരമാകും, കര്‍മ്മ മണ്ഡലത്തില്‍ ഉണർവ്.

മകം: ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍. യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു ഗുണം.

പൂരം: ലോണുകളും മറ്റും പ്രതികൂലമായേക്കാം, ജാമ്യം നില്‍ക്കരുത്, യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങള്‍ വളരെ പ്രതികൂലമാകും, വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.

ഉത്രം: പലരംഗത്തും വിജയവും അംഗീകാരവും, യാത്രാഗുണം. കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും.

അത്തം: നാല്‍ക്കാലി മുഖേനെ സാമ്പത്തിക നേട്ടം, ബന്ധു ഗുണം. വിവാഹകാര്യങ്ങളില്‍ അനുകൂലമായ നിലപാട്, യാത്ര വേണ്ടി വരും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍.

ചിത്തിര: മറ്റുള്ളവരുടെ ആദരവ് നേടും, വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും. ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും, കുടുംബ സുഖം, മംഗളകര്‍മ്മങ്ങളില്‍ സഹകരിക്കും.

ചോതി: ദേവാലയ ദര്‍ശനം, അംഗീകാരവും, യാത്രാഗുണം. എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

വിശാഖം: ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം. ഗുരുഭക്തിയും വിനയശീലവും, പ്രശസ്തി, കര്‍മ്മ സുഖം, പുത്രസൗഖ്യം, അധികാരപ്രാപ്തി, ഭൂമിലാഭം.

അനിഴം: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, കുടുംബ സുഖം. പ്രവൃത്തിവിജയം, സന്താനങ്ങളെ കൊണ്ട് ഗുണം, പൊതുവെ ഐക്യത, അധികാരപരിധി വര്‍ദ്ധിക്കും.

കേട്ട: ഉല്ലാസ യാത്രയില്‍ പങ്കെടുക്കും, ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും. മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും.

മൂലം: സ്ത്രീകള്‍ മൂലം അസ്വസ്ഥത, ബന്ധുക്കളുടെ എതിര്‍പ്പുകള്‍. മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, കോടതിനടപടി നേരിടേണ്ടി വരും.

പൂരാടം: അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന. സ്ത്രീകള്‍ മൂലം പ്രയാസങ്ങള്‍, വിശ്വാസവഞ്ചന നേരിടും, ശത്രുക്കള്‍ വര്‍ദ്ധിക്കും.

ഉത്രാടം: അന്യദേശ വാസം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍. കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, സഹായിച്ചവര്‍ ശത്രുക്കള്‍ ആകും.

തിരുവോണം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും,സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും. കുടുംബത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം.

അവിട്ടം: സ്ത്രീകള്‍ക്ക് ധനവര്‍ദ്ധനവ്‌. സന്താനങ്ങള്‍ക്ക് ജോലി ലഭ്യത, സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

ചതയം: പ്രണയ കാര്യങ്ങളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും. ശുഭകാര്യങ്ങള്‍ നടക്കും, ധനപരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.

പൂരുരുട്ടാതി: ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍. ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

ഉത്തൃട്ടാതി: ധനപ്രാപ്തി,കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

രേവതി: തൊഴിലില്‍ അഭിവൃദ്ധി, യാത്രയില്‍ നേട്ടം, ധനപ്രാപ്തി, ദൈവാനുകൂല്യം. സ്ത്രീകള്‍ക്ക് അംഗീകാരം, അപമാനം, ആരോഗ്യപരമായി നല്ല സമയം,