
ഷൈൻടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ചിത്രത്തിലെ നായികമാരായ ഗ്രേസ് ആന്റണി, സാസ്വിക, മെറീനാ മൈക്കിൾ, അനുഷാ രാജൻ, അഞ്ജലി രാജ് എന്നിവരുടെ കൂടെ ഷൈൻ ടോം ഉള്ളതാണ് സെക്കന്റ് ലുക്ക് പോസ്റ്റർ.
ജോണി ആന്റണി, ശരത് സഭാ നിയാസ് ബക്കർ, പ്രമോദ് വെളിയനാട്, സിദ്ധാർത്ഥ് ശിവ, വിനീത് തട്ടിൽ, ജോസുകുട്ടി, മാലാ പാർവ്വതി, നീനാക്കുറുപ്പ്, രമ്യാ സുരേഷ്, മഞ്ജു പിള്ള സ്മിനു സിജോ എന്നിവരാണ് മറ്റു താരങ്ങൾ. നെടിയത്ത് ഫിലിംസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജ്യം ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഗാനരചന ഹരി നാരായണൻ. സംഗീതം ബിജി പാൽ. ഛായാഗ്രഹണം പ്രകാശ് വേലായുധൻ, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, കലാസംവിധാനം ഗോകുൽദാസ്, കോസ്റ്റ്യും ആൻഡ് ഡിസൈൻ സമീരാ സനീഷ്, മേക്കപ്പ് പാണ്ഡ്യൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ ബഷീർ കാഞ്ഞങ്ങാട് പി.ആർ.ഒ വാഴൂർ ജോസ്.