ടെൽ അവീവ്: ലോകം ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ യേശു പിറന്ന ബത്‌ലഹേമിൽ ഇത്തവണ ക്രിസ്‌മസ് ആഘോഷങ്ങളില്ല. ഇസ്രയേൽ ആക്രമണത്തിൽ കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ നിസഹായതയും നിലവിളിയും മാത്രമുള്ളപ്പോൾ ക്രിസ്‌മസ് ആഘോഷങ്ങൾ വേണ്ടെന്നു വച്ചിരിക്കുകയാണ് ബത്‌ലഹേം. ദിവസങ്ങളോളം തുടരുന്ന തിരുപ്പിറവി ആഘോഷങ്ങൾ ഒഴിവാക്കി. സംഗീതമോ അലങ്കാരങ്ങളോ ഇല്ല. കരോളില്ല. മധുരം വിതരണം ചെയ്യുന്ന സാന്താക്ലോസില്ല. എങ്ങും പ്രാർത്ഥന മാത്രം.
ആയിരങ്ങൾ എത്താറുള്ള ബത്‌ലഹേമിലെ ചർച്ച് ഒഫ് നേറ്റിവിറ്റിയും പരിസരവും വിജനമായി കിടക്കുകയാണ്. ഗാസയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബത്‌ലഹേം ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ച് പാസ്റ്റർ റവ. ഡോ. മുൻതർ ഐസക് ആവശ്യപ്പെട്ടു. യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കിൽ ഗസ്സയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിലാകുമെന്നും മുൻതർ ഐസക് ചൂണ്ടിക്കാട്ടി.
ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8000ത്തോളം പേർ കുട്ടികളാണ്. 53,688 പേർക്കാണ് ഇതുവരെ പരിക്കേറ്റതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുണ്ടെന്നും സംശയമുള്ളതായി മന്ത്രാലയം കൂട്ടിചേർത്തു.
ഗസ്സ സിറ്റിയിൽ വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഐക്യരാഷ്ട്രസഭ ഏജൻസി ഉദ്യോഗസ്ഥൻ ഇസ്സാം അൽ മുഗ്റബിയും കുടുംബവും കൊല്ലപ്പെട്ടു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ നടുക്കം പ്രകടിപ്പിച്ചു. 75 ദിവസത്തിനിടെ 136 യു.എൻ ഉദ്യോഗസ്ഥർക്കാണ് ഗസ്സയിൽ ജീവൻ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. യു.എൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾനാശമാണിത്. ജീവൻ പണയംവെച്ചും ഗസ്സയിൽ രക്ഷാദൗത്യം തുടരുന്നവർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.
ഗസ്സയുടെ ഈജിപ്ഷ്യൻ അതിർത്തിയിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങി. ജബാലിയ, ബുറൈജ് എന്നിവിടങ്ങളിൽ വ്യോമാക്രമണവും ശക്തമാണ്. ഗസ്സയിലെ പുതിയ സംഭവ വികാസങ്ങൾ സംബന്ധിച്ച് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ടെലിഫോണിൽ ചർച്ച നടത്തി.
ഗാസ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 152 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലും തെക്കൻ നഗരമായ ഖാൻ യൂനിസിലുമാണ് ഇപ്പോൾ പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്.
യു.എൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾനാശമാണിത്. ജീവൻ പണയംവെച്ചും ഗസ്സയിൽ രക്ഷാദൗത്യം തുടരുന്നവർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.