
പെർത്ത് : ഗാസയിലെ യുദ്ധക്കുരുതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ തന്റെ ബാറ്റിൽ സമാധാനചിഹ്നമായ പ്രാവിന്റെയും ഒലിവിലയുടെയും ചിത്രം പതിപ്പിക്കാനുള്ള ഓസീസ് ക്രിക്കറ്റർ ഉസ്മാൻ ഖ്വാജയുടെ തീരുമാനത്തിന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വിലക്ക്. ആദ്യ ടെസ്റ്റിൽ കറുത്ത ആം ബാൻഡ് അണിഞ്ഞതിന് ഐ.സി.സി ഖ്വാജയെ ശാസിച്ചിരുന്നു .പരിശീലന വേളയിൽ ധരിച്ച പാലസ്തീൻ അനുകൂല മുദ്രാവാക്യം എഴുതിയ ഷൂ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലും ധരിക്കാനായിരുന്നു ഖ്വാജയുടെ ആദ്യ പദ്ധതി. എന്നാൽ കടുത്ത നടപടി വരുമെന്ന് ടീം മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയതോടെയാണ് മുദ്രാവാക്യങ്ങൾ എഴുതിയ ഷൂ ധരിക്കുന്നതിൽ നിന്ന് ആം ബാൻഡിലേക്ക് മാറിയത് .