
പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ മൺ വീടിന്റെ മേൽക്കൂര തകർന്ന് അമ്മയും എട്ട് കുട്ടികളും മരിച്ചു. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദ് ജില്ലയിലെ തഹാരി ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെടുത്തത്. കൊല്ലപ്പെട്ടവരുടെ പ്രായം അറിവായിട്ടില്ല.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിച്ചു, രക്ഷാപ്രവർത്തകരുടെയും പ്രദേശവാസികളുടെ സഹായത്തോടെയാണ്, തീ അണച്ചത്. ഖൈബർ പഖ്തൂൺഖ്വയുടെ മുഖ്യമന്ത്രി അർഷാദ് ഹുസൈൻ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരേതരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ദാരുണമായ സംഭവത്തിന്റെ കാരണം അന്വേഷിച്ച് വരുകയാണ്. പ്രദേശത്തെ മറ്റ് താമസക്കാരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി.