f

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​മു​ഖ​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നും നടനുമായ ​ ​മേ​ജ​ർ​ ​ര​വി​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്നു.​ ​ഡ​ൽ​ഹി​യി​ൽ​ ​പാ​ർ​ട്ടി​ ​അം​ഗ​ത്വ​മെ​ടു​ത്ത മേജർ രവി ​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ന​ദ്ദ​യെ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​സം​സ്ഥാ​ന​ ​ബി.​ജെ.​പി​ സംസ്ഥാന ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​നും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​ .​ ​മേ​ജ​ർ​ ​ര​വി​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​കു​മെ​ന്ന് ​സൂ​ച​ന​യു​ണ്ട്.​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​നേ​താ​ക്ക​ൾ​ ​പാ​ർ​ട്ടി​യി​ൽ​ ​ചേ​രു​മെ​ന്ന് ​ബി.​ജെ.​പി​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് ​വി​ട്ട​ ​ക​ണ്ണൂ​രി​ലെ​ ​മു​ൻ​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​ര​ഘു​നാ​ഥും ഇന്ന് ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്നിരുന്നു.​ ​ഇ​ന്ന് ​വൈ​കി​ട്ട് ​ഡ​ൽ​ഹി​യി​ലെ​ ​ബി.​ജെ.​പി​ ​ആ​സ്ഥാ​ന​ത്ത് ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി​ ​ന​ദ്ദ​യി​ൽ​ ​നി​ന്ന് ​അം​ഗ​ത്വം​ ​സ്വീ​ക​രി​ച്ചു.


ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ധ​ർ​മ്മ​ട​ത്ത് ​പി​ണ​റാ​യി​ ​വി​ജ​യ​നെ​തി​രെ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്നു​ ​സി​ ​ര​ഘു​നാ​ഥ്.​ ​നേ​തൃ​ത്വ​വു​മാ​യു​ള്ള​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​ക​ളെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​കോ​ൺ​ഗ്ര​സ് ​വി​ട്ട​ത്.​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​വ​ഗ​ണ​ന​യി​ൽ​ ​മ​നം​മ​ടു​ത്താ​ണ് ​രാ​ജി​വെ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു​ ​സി.​ ​ര​ഘു​നാ​ഥി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ട്ടും​ ​കെ.​ ​സു​ധാ​ക​ര​നെ​ക്കൊ​ണ്ട് ​ഗു​ണ​മു​ണ്ടാ​യി​ല്ലെ​ന്നും​ ​ര​ഘു​നാ​ഥ് ​തു​റ​ന്ന​ടി​ച്ചി​രു​ന്നു.