d

മ​ട്ടാ​ഞ്ചേ​രി​:​ ​ക​ളി​ക്കാ​ര​നാ​യും​ ​കോ​ച്ചാ​യും​ ​സ​ന്തോ​ഷ് ​ട്രോ​ഫി​യി​ൽ​ ​മു​ത്ത​മി​ട്ട​ ​പോ​യ​കാ​ല​ത്തി​ന്റെ​ ​സൂ​പ്പ​ർ​ ​ഫു​ട്ബാ​ൾ​ ​താ​രം​ ​ഫോ​ർ​ട്ട്കൊ​ച്ചി​ ​തൊ​ണ്ടു​പ​റ​മ്പി​ൽ​ ​ടി.​എ​ ​ജാ​ഫ​ർ​ ​(79​)​ ​അ​ന്ത​രി​ച്ചു.​ ​കൊ​ച്ചി​​​യി​​​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​​​യി​​​ൽ​ ​ചി​​​കി​​​ത്സ​യി​​​ൽ​ ​ക​ഴി​​​യു​ക​യാ​യി​​​രു​ന്നു.​ 1973​ൽ​ ​കേ​ര​ള​ ​ടീം​ ​ആ​ദ്യ​മാ​യി​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​കി​രീ​ടം​ ​നേ​ടി​യ​പ്പോ​ൾ​ ​ടി.​കെ.​എ​സ് ​മ​ണി​ ​ന​യി​ച്ച​ ​ടീ​മി​ന്റെ​ ​വൈ​സ് ​ക്യാ​പ്ട​നാ​യി​രു​ന്നു​ ​ടി.​എ​ ​ജാ​ഫ​ർ.​ 1992,​ 93​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​നേ​ടി​യ​ ​കേ​ര​ള​ ​ടീ​മി​ന്റെ​ ​മു​ഖ്യ​ ​പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു.


1973​ ​ഡി​സം​ബ​ർ​ 27​നാ​ണ് ​കൊ​ച്ചി​ ​മ​ഹാ​രാ​ജാ​സ് ​ഗ്രൗ​ണ്ടി​ൽ​ ​റെ​യി​ൽ​വേ​യ്‌​സി​നെ​ ​തോ​ൽ​പ്പി​ച്ച് ​കേ​ര​ളം​ ​ആ​ദ്യ​മാ​യി​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ആ​ ​നേ​ട്ട​ത്തി​ന്റെ​ 50​-ാം​ ​വാ​ർ​ഷി​ക​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ​ജാ​ഫ​ർ​ ​ലോ​ക​ത്തോ​ട് ​വി​​​ട​പ​റ​ഞ്ഞ​ത്.​ഈ​ ​മാ​സ​മാ​ദ്യം​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​നേ​ടി​യ​ ​ടീ​മി​ലെ​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​ ​താ​ര​ങ്ങ​ൾ​ ​കൊ​ച്ചി​ ​മ​ഹാ​രാ​ജാ​സ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഒ​ത്തു​കൂ​ടി​യി​രു​ന്നു.​ ​നാ​ളെ​ ​ഈ​ ​സം​ഘ​ത്തെ​ ​ആ​ദ​രി​ക്കു​ന്ന​തി​നാ​യി​ ​കൊ​ച്ചി​ൻ​ ​ന​ഗ​ര​സ​ഭ​ ​മ​റ്റൊ​രു​ ​ച​ട​ങ്ങ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ലെ​ ​എ​ണ്ണം​ ​പ​റ​ഞ്ഞ​ ​ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ​ ​മി​ന്നു​ന്ന​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​ ​ക​ളി​യാ​രാ​ധ​ക​രു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ചേ​ക്കേ​റി​യ​ ​താ​ര​മാ​ണ് ​ജാ​ഫ​ർ.​ ​ക​ളി​ക്കാ​ലം​ ​ക​ഴി​ഞ്ഞ് ​പ​രി​ശീ​ല​ക​നാ​യി​ ​വേ​ഷ​മി​ട്ട​പ്പോ​ഴും​ ​വി​ജ​യ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​നൊ​പ്പം​ ​നി​ന്നു.​ 1988​ലാ​ണ് ​കേ​ര​ള​ ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ലി​ൽ​ ​പ​രി​ശീ​ല​ക​നാ​യി​ ​ചേ​ർ​ന്ന​ത് .​ ​ഐ.​എം​ ​വി​ജ​യ​നും​ ​ജോ​ ​പോ​ൾ​ ​അ​ഞ്ചേ​രി​യും​ ​പാ​പ്പ​ച്ച​നും​ ​ഇ​ഗ്നേ​ഷ്യ​സു​മൊ​ക്കെ​ ​ക​ളി​ച്ച​ 90​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​പ​രി​ശീ​ല​ക​നാ​യി​റ​ങ്ങി​ ​കേ​ര​ള​ത്തെ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​യി​ൽ​ ​ചാ​മ്പ്യ​ന്മാ​രാ​ക്കി​ ​ച​രി​ത്ര​മെ​ഴു​തി. ഭാ​ര്യ​:​ ​സ​ഫി​യ.​ ​മ​ക്ക​ൾ​:​ ​ബൈ​ജു,​ ​സ​ൻ​ജു,​ ​റ​ൺ​ജു.​ ​മ​രു​മ​ക്ക​ൾ​:​ ​നി​താ​സ്,​ ​റ​ഹ​ന,​ ​സു​ൽ​ഫീ​ന.