jj

ന്യൂഡൽഹി : സമൂഹത്തിന് ദിശാബോധം നൽകുന്നതിൽ ക്രിസ്ത്യൻ സഭകശളുടെ പങ്കിനെ രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന വിരുന്ന് സത്കാരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ക്രിസ്ത്യൻ സമൂഹം നടത്തുന്ന സ്ഥാപനങ്ങൾ രാജ്യത്ത് വലിയ സംഭാവനകൾ നൽകുന്നതായി അദ്ദേഹം പറഞ്ഞു.

യേശുക്രിസ്തുവിന്റെ ജീവിതസന്ദേശം അനുകമ്പയിലും സേവനത്തിലും കേന്ദ്രീകൃതമാണെന്നും എല്ലാവർക്കും നീതി ലഭിക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മൂല്യങ്ങൾ തന്റെ സർക്കാരിന്റെ വികസനയാത്രയിൽ വഴികാട്ടിയാണ്. ഹിന്ദു തത്വചിന്തയുടെ ഉറവിടമായി കണക്കാക്കപ്പെടുന്ന ഉപനിഷത്തുകളും ബൈബിളിനെപ്പോലെ പരമമായ സത്യം തിരിച്ചറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ക്രിസ്ത്യൻ സമൂഹത്തിലെ ക്ഷണിക്കപ്പെട്ട അതിഥികൾ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തു.