kk

കണ്ണൂർ: നവകേരള സദസ് സംഘർഷഭരിതമാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചെന്നും പക്ഷേ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാർ അനുസരിച്ചു. കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിര കരിങ്കൊടി കാണിച്ചവർക്ക് വ്യാപകമായി പൊലീസിൽ നിന്നും സി.പി.എം പ്രവർത്തകരിൽ നിന്നും വ്യാപകമായി മർദ്ദനം ഏറ്റ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

അതേസമയം നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിൽ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ എ.‌.ഡി.ജി.പി നിർദ്ദേശം. നൽകി. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീണ്ടുനിന്ന നവകേരള സദസിൽ ക്രമസമാധാന ചുമതല നന്നായി നിറവേറ്റിയ സിവിൽ പൊലീസ് ഓഫീസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനാണ് എസ് പിമാർക്കും ഡി ഐ ജിമാർക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്‌ക്കായി വിന്യസിച്ചായിരുന്നു നവകേരള യാത്ര നടത്തിയത്. യൂത്ത്കോൺഗ്രസിന്റെയും യുവമോർച്ചയുടേതുമടക്കം പ്രതിഷേധങ്ങൾ പലയിടത്തും സംഘർഷത്തിൽ കലാശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാനടക്കം എതിരെ കേസെടുക്കാനും കോടതി നിർദ്ദേശം ലഭിച്ചിരുന്നു.