arest

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച കാശ്മീര്‍ സ്വദേശി അറസ്റ്റില്‍. ജമ്മുകശ്മീര്‍ ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസാണ് അറസ്റ്റിലായത്.

പയ്യന്നൂര്‍ പൊലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. മുംബയില്‍ വിദ്യാര്‍ഥിയാണെന്നും ഇയാള്‍ പറയുന്നുണ്ട്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയില്‍ എത്തിയ ഇയാള്‍ ഗേറ്റ് വഴി അതിക്രമിച്ച്‌ കയറാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ മുര്‍താസിനെ പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.