rahul-mamkootathil

കണ്ണൂരിൽ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശികയിൽ ഇളവ് തേടിയ ആൾക്ക് നവകേരള സദസിലൂടെ 515 രൂപ ഇളവ് നൽകിയതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആ പൈസയ്‌ക്കിനിയും ഒരു ഫ്ലാറ്റും കാറും കൂടി വാങ്ങണം എന്നാണ് രാഹുലിന്റെ പരിഹാസം. കൂടാതെ പരാതിക്കാരന് നവകേരള സദസിൽ എത്തിയപ്പോൾ ചെലവാകാൻ സാദ്ധ്യതയുള്ള കാശിന്റെ കണക്കും മാങ്കൂട്ടത്തിൽ വിവരിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി.

സദസ്സിൽ പോകാൻ ഓട്ടോക്കൂലി : 150 അപേക്ഷകൾ ഫോട്ടോസ്റ്റാറ്റ് : 50 ഉച്ച വരെ കാത്ത് നിന്നപ്പോൾ ചായ, കടി : 30 കുപ്പിവെള്ളം : 15 ആകെ : 245

ലാഭം: 270/-

ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം....

മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി.

സദസ്സിൽ...

Posted by Rahul Mamkootathil on Monday, 25 December 2023

വീടിന്റെ അറ്റകുറ്റപണിക്ക് എടുത്ത നാല് ലക്ഷം രൂപ വായ്‌പയിൽ ഇനിയും 3,97,731 രൂപ പരാതിക്കാരൻ അടയ്‌ക്കാനുണ്ട് .നാടിന്റെ സങ്കടങ്ങൾക്ക് പ്രശ്‌നപരിഹാരം കാണാൻ മന്ത്രി സഭ തന്നെ നേരിട്ട് എത്തുമ്പോൾ കിട്ടിയേക്കാവുന്ന ഇളവ് പ്രതീക്ഷിച്ചാണ് ഇയാൾ നവകേരള സദസിൽ അപേക്ഷ നൽകിയത്.

പ്രതീക്ഷ തെറ്റിയില്ല ഇളവ് കിട്ടി. ആ ഇളവ് പക്ഷേ 515 രൂപയായിരുന്നു. ഡിസംബർ 6 ന് പരാതി തീർപ്പാക്കിയെന്നും ഈ മാസം 31 നകം നവകേരള വഴി കിട്ടിയ 515 രൂപ ഇളവും കഴിച്ച് 3,97, 216 രൂപ ബാങ്കിലടക്കണമെന്നാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ അറിയിപ്പിൽ പറയുന്നത്‌.