zomato

ന്യൂഡൽഹി: 2023 അവസാനിക്കാൻ ഇനി അഞ്ച് ദിവസം കൂടി ശേഷിക്കെ, ഈ വർഷത്തെ ഏറ്റവും വലിയ ഭക്ഷണപ്രേമിയെ വെളിപ്പെടുത്തിയിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. മുംബയ് സ്വദേശി ഹനീസാണ് ഈ വർഷം ഓൺലൈനായി ഏറ്റവും കൂടുതൽ ഭക്ഷണം വാങ്ങിയത്.

ദിവസം കുറഞ്ഞത് ഒമ്പത് തവണയെങ്കിലും ഹനീസ് ഭക്ഷണം ഓർഡർ ചെയ്യും. 2023 ൽ മാത്രം 3,580 തവണ ഭക്ഷണം ഓർഡർ ചെയ്തു. അതേസമയം, ഒരു ദിവസം ഏറ്റവും കൂടുതൽ ഫുഡ് ഓർഡർ ചെയ്ത ക്രെഡിറ്റ് മുംബയ് സ്വദേശിയായ മറ്റൊരാൾക്കാണ്. 121 ഓർഡറുകളാണ് ഒറ്റ ദിവസം ചെയ്തത്.

ഏറ്റവും കൂടുതൽ പ്രഭാത ഭക്ഷണം ഓർഡർ ചെയ്ത നഗരം ബംഗളൂരുവാണ്. അത്താഴം കൂടുതൽ ഓർഡർ ചെയ്തത് ഡൽഹിയിൽ നിന്നാണ്. സ്വിഗ്ഗിയുടെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ പേർ വാങ്ങിയ ഭക്ഷണം ബിരിയാണിയാണ്. ഹൈദരാബാദിൽ മാത്രം ഓരോ സെക്കൻഡിലും 2.5 ബിരിയാണികളാണ് വിൽക്കപ്പെട്ടത്. തുടർച്ചയായ എട്ടാം വർഷമാണ് ബിരിയാണി ഒന്നാം സ്ഥാനത്തെത്തുന്നത്.