
ആദ്യമായി എന്തെങ്കിലും കാണുമ്പോഴോ രുചിക്കുമ്പോഴോ ഒക്കെ കുട്ടികളുടെ മുഖത്ത് മിന്നിമറിയുന്ന ഭാവഭേദങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ജീവിതത്തിലാദ്യമായി ക്രിസ്തുമസ് ട്രീ കണ്ടപ്പോഴുള്ള കുട്ടിയുടെ മുഖത്തെ സന്തോഷം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ട്രെയിൻ വരുന്നത് ആദ്യമായി കാണുന്ന പെൺകുട്ടിയുടെ വീഡിയോയാണ് നവ മാദ്ധ്യങ്ങളിൽ പ്രചരിക്കുന്നത്. വിദേശ രാജ്യത്തുനിന്നുള്ളതാണ് വീഡിയോ. 12. 4 മില്യൺ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. ഒരു ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്യുകയും ചെയ്തു.
റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണ് പെൺകുട്ടി. ട്രെയിൻ വരുന്നത് കണ്ടതോടെ കുട്ടിയുടെ മുഖത്ത് അത്ഭുതം. പെൺകുട്ടി അത്ഭുതത്തോടെ കൂടെയുള്ളയാളോട് ഓരോന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. ട്രെയിൻ നിർത്തിയതും അതിൽ കയറുന്നതും കാണാം.
എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ലൈക്കും കമന്റും ഷെയറുമൊക്കെ നൽകിയിരിക്കുന്നത്. കുട്ടിയുടെ മുഖത്തെ ഭാവങ്ങളാണ് ആളുകളെ സ്വാധീനിച്ചത്.
This baby girl sees a train for the first time.pic.twitter.com/HYCqzwXauV
— Figen (@TheFigen_) December 25, 2023