k

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി ഒമ്പതിന് തിയേറ്ററിൽ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. സിദ്ദിഖ്, ഷമ്മിതിലകൻ, ഇന്ദ്രൻസ്, ബാബുരാജ്, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സാദിഖ്, അസീസ് നെടുമങ്ങാട്, ജയ്സ് ജോർജ്, അർത്ഥനാ ബിനു, കെ.കെ.സുധാകരൻ, അശ്വതി മനോഹരൻ, റിനി ശരണ്യ, അനഘ സുരേന്ദ്രൻ എന്നിവരാണ് മറ്റ് താരങ്ങൾ.

തിയേറ്റർ ഒഫ്‌ ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. തിരക്കഥ ജിനു.വി. ഏബ്രഹാം, ഗാനരചന സന്തോഷ് വർമ്മ, സംഗീതം സന്തോഷ് നാരായണൻ, ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിംഗ് സൈജു ശീധർ,
കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജി കാട്ടാക്കട ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അനീവ് സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി.ആർ.ഒ വാഴൂർ ജോസ്