numerology

ജ്യോതിഷത്തിലും ആത്മീയതയിലും സംഖ്യകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സംഖ്യകൾ വിശകലനം ചെയ്യുകയും പ്രവചനങ്ങൾ നടത്തുകയും അവയെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ജ്യോതിഷ മേഖലയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി. സംഖ്യാശാസ്ത്ര പ്രകാരം 2024 വർഷത്തിലെ ഓരോരുത്തരുടെയും ഫലങ്ങളാണ് ഈലേഖന പരമ്പരയിൽ.

ഭാഗ്യസംഖ്യ 3
2024ലെ ഭാഗ്യസംഖ്യ മൂന്ന് ലഭിച്ചവരുടെ ന്യൂമറോളജി പ്രവചനങ്ങൾ ഇങ്ങനെ. ഏത് വർഷവും ഏത് മാസവും 3, 12, 21, 30എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ ന്യൂമറോളജി പ്രകാരം മൂന്ന് ആണ്. ഭാഗ്യസംഖ്യ മൂന്ന് ലഭിച്ചിരിക്കുന്നവർ വ്യാഴത്താൽ ഭരിക്കപ്പെടും, ഇക്കൂട്ടരുടെ ജീവിതം സന്തുലിതവും സ്ഥിരതയുള്ളതും ആയിരിക്കും.

ഭാഗ്യസംഖ്യ മൂന്ന് ലഭിച്ചിരിക്കുന്ന സ്ത്രീകള്‍ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്തുകയും സന്തോഷവതികളായിരിക്കുകയും ചെയ്യും. ഇവർ ജീവിത പങ്കാളികളുമായി തുറന്ന ആശയ വിനിമയം വഴി ബന്ധം തഴച്ചുവളരും.

അനുകൂലമായ പല കാര്യങ്ങളും പുതുവർഷത്തിലുണ്ട്. ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് മികച്ച ഗുണാനുഭവങ്ങള്‍ ഉണ്ടാകും. പുതുവർഷത്തിൽ നിങ്ങളുടെ കുടുംബ ബന്ധങ്ങളിലും ആരോഗ്യത്തിലും പുരോഗതി ഉണ്ടാകും.


നിർബന്ധ ബുദ്ധിയ്ക്ക് അനുസൃതമായി കാര്യങ്ങൾ ചെയ്യുന്ന ചില പ്രത്യേക ശീലങ്ങൾ ഉണ്ട് ഈ സ്വഭാവം വിദ്യാഭ്യാസം, കരിയർ, ബിസിനസ് എന്നിവയിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാക്കും. കാരണം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ അനുകൂലമായേക്കില്ല എന്നതിനാൽ.

ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്നവർ നിങ്ങളുടെ വൺ-വേ പാറ്റേണിൽ നിന്ന് മാറി വ്യത്യസ്തമായി പ്രവർത്തിക്കണം അതായത് സ്വാർത്ഥ താൽപര്യങ്ങൾ മാത്രം നോക്കാതെ മറ്റുള്ളവരുടെ കാര്യങ്ങളും ഇഷ്ടങ്ങളും കൂടി പരിഗണിക്കണം എന്നാണ് അർത്ഥമാക്കുന്നത്.

കരിയർ, ബിസിനസ്, അക്കാദമിക് എന്നിവയിൽ വളരാൻ പ്രത്യേകം ശ്രദ്ധിക്കണം, പുതുവർഷത്തിൽ നിങ്ങൾക്ക് അതിനെല്ലാം നല്ല സമയങ്ങൾ ലഭിക്കും. സാമ്പത്തികമായും തൊഴിൽപരമായും തീരുമാനങ്ങളിൽ ശ്രദ്ധാലുവായിരിക്കുകയും വർഷം മുഴുവൻ സ്ഥിരത നിലനിർത്തുകയും ചെയ്യും.

കൂടാതെ ഇവർ പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക മാത്രമല്ല, അവരുടെ തൊഴിൽപരവും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതു കാരണം ജീവിത വിജയവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു വർഷം ആയിരിക്കും. വളരാനും പുരോഗതി നേടാനും നിരവധി പുതിയ അവസരങ്ങൾ 2024 - ൽ ഉണ്ടാകും.

തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള കലഹങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവർക്ക് ശാന്തത നഷ്ടപ്പെടുമെങ്കിലും, മെച്ചപ്പെട്ട കാര്യങ്ങൾക്കുള്ള ശക്തി തങ്ങൾക്ക് ഉണ്ടെന്ന് മനസിലാക്കി തങ്ങളെയും മറ്റുള്ളവരെയും സന്തോഷിപ്പിക്കാൻ കഠിനമായി പ്രയത്നിക്കും. എന്നാൽ മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കണം.

പൊതു വർഷഫലം

ഭാഗ്യസംഖ്യ മൂന്ന് ലഭിച്ചിരിക്കുന്നവരുടെ ശത്രു സ്വന്തം നിർബന്ധബുദ്ധി ആണ്. ആയതിനാൽ അതിൽ നിന്നും മുക്തി നേടണം. അങ്ങനെയായാൽ ജീവിതത്തിൽ വളരെയേറെ നേട്ടങ്ങൾ 2024 -ൽ നിങ്ങൾക്കും നിഷ്പ്രയാസം നേടാൻ സാധിക്കുന്നതാണ്.
അതുപോലെ ജോലിയിൽ സ്ഥിരത തുടരുകയും തൊഴിലും വ്യക്തി-കുടുബ ജീവിതങ്ങളും ആയുള്ള സന്തുലിതാവസ്ഥ നിലനിർത്തുകയും വേണം.

പരിഹാരങ്ങൾ
1. വ്യാഴ പ്രീതി വരുത്തുന്നത് ഉത്തമം ആണ്.
2. മഞ്ഞ പുഷ്യരാഗം സ്വർണത്തിൽ മോതിരമാക്കി ധരിക്കുന്നത് നല്ലതാണ്.
3. മഞ്ഞ പൂക്കൾ വിരിയുന്ന ചെടികൾ നട്ടുവളർത്തി പരിപാലിക്കുക.
4.വിശ്വാസം ഉള്ളവർ വ്യാഴാഴ്ച വിഷ്ണുക്ഷേത ദർശനം നടത്തുക.
5. ഏത് സംഗതിയ്ക്ക് പുറപ്പെടുമ്പോളും വടക്ക് -കിഴക്ക് ദിക്കിലേക്ക് ഒമ്പത് ചുവടുകൾ നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് പോവുക.
6. 'ഓം ബ്രം ബൃഹസ്പതയെ നമ:' എന്ന മൂല മന്ത്രം നിത്യം 108 തവണ പുലർച്ചെ ജപിക്കുക.

(തുടരും...)

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.