-tiger

ലക്നൗ: ഗ്രാമത്തിലിറങ്ങിയ കടുവയെ സാഹസികമായി പിടികൂടി കൂട്ടിലടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. പിലിഭിത്ത് ജില്ലയിലെ കടുവ റിസർവിൽ നിന്നും തിങ്കളാഴ്ച രാത്രി കലിനഗറിലെ അട്‌കോണ ഗ്രാമത്തിലെത്തിയ കടുവയെയാണ് അധികൃതർ പിടികൂടിയത്.

വൻ ജനക്കൂട്ടത്തിനിടയിൽ നിന്നാണ് കടുവയെ പിടിച്ചത്. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ കടുവ ആക്രമിക്കാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ കടുവയുടെ വാലിൽ പിടിക്കുകയായിരുന്നു. പിന്നീട് കടുവ മയങ്ങിയ ശേഷം കൂട്ടിലാക്കി.

രാത്രി തെരുവുനായ്ക്കളുടെ കുരക്കേട്ട് ഗ്രാമവാസികൾ നോക്കിയപ്പോഴാണ് മതിലിൽ വിശ്രമിക്കുന്ന കടുവയെ കണ്ടത്. ഇതോടെ വിവരം വനംവകുപ്പിനെ അറിയിച്ചു. ഗ്രാമവാസികളാണ് രാത്രി മുഴുവൻ ഉറങ്ങാതെ കാവലിരുന്നത്.

വീഡിയോയിൽ കടുവ വിശ്രമിക്കുന്നത് നോക്കി നിൽക്കുന്ന നിരവധി പേരെ കാണാൻ കഴിയുന്നു. കടുവ ആരെയും ആക്രമിച്ചില്ലെന്നാണ് റിപ്പോർട്ട്. വനംവകുപ്പിന്റെ അശ്രദ്ധ മൂലമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.

Uttar Pradesh : The tiger, which came out of the Tiger Reserve forest in Pilibhit district and reached Atkona village in the night, is still resting on the wall of the Gurudwara. A huge crowd has gathered to see the Tiger. A security cordon has been created by the Forest… pic.twitter.com/lvGWH7VHmb

— All India Radio News (@airnewsalerts) December 26, 2023